
കോട്ടയം ∙ കോട്ടയത്തിന്റെ സ്വന്തം എക്സ്പ്രസ് ട്രെയിനിൽ ഇനി ടിക്കറ്റ് ബുക്ക് ചെയ്തു യാത്ര ചെയ്യാം. കോട്ടയത്തുനിന്നു പുറപ്പെടുന്ന ഏക എക്സ്പ്രസ് ട്രെയിനായ കോട്ടയം– നിലമ്പൂർ റോഡ് എക്സ്പ്രസിൽ ടിക്കറ്റ് ബുക്കിങ് നിലവിൽ വന്നു.
18 മുതലാണു ബുക്കിങ് നടത്താവുന്നത്. സെക്കൻഡ് സിറ്റിങ് 135 സീറ്റാണ് ബുക്കിങ് അനുവദിക്കുന്നത്.
ട്രെയിനിൽ ഇന്നു മുതൽ 2 സെക്കൻഡ് സിറ്റിങ് കോച്ച് അധികമായി അനുവദിച്ചിട്ടുണ്ട്. ഇതോടെയാണു ബുക്കിങ് ആരംഭിച്ചത്.
200 കിലോമീറ്ററിനു മുകളിൽ ഓടുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസ് ആക്കി മാറ്റിയതോടെയാണു കോട്ടയം– നിലമ്പൂർ ട്രെയിനും എക്സ്പ്രസ് ആയി മാറിയത്. എക്സ്പ്രസ് ആയെങ്കിലും ജനറൽ കോച്ച് മാത്രമായിരുന്നു ഇതു വരെ ഉണ്ടായിരുന്നത്.കോട്ടയത്തുനിന്നു രാവിലെ 5.15ന് പുറപ്പെടുന്ന ട്രെയിൻ 11.30ന് നിലമ്പൂർ റോഡ് സ്റ്റേഷനിലെത്തും.
മടക്കട്രെയിൻ ഉച്ചകഴിഞ്ഞു 3.15ന് നിലമ്പൂരിൽനിന്നു പുറപ്പെട്ട് രാത്രി 9.50ന് കോട്ടയത്ത് എത്തും. കോട്ടയത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് ഇത്.
2 കോച്ച് അധികം ഈ ട്രെയിനുകളിലും
കോട്ടയം നിലമ്പൂർ എക്സ്പ്രസിനു പുറമേ നാഗർകോവിൽ– കോട്ടയം എക്സ്പ്രസ്, ഈ ട്രെയിനിന്റെ റേക്ക് ഷെയർ ചെയ്യുന്ന കോട്ടയം– കൊല്ലം പാസഞ്ചർ എന്നിവയിലും 2 അധിക കോച്ച് അനുവദിച്ചിട്ടുണ്ട്.2 കോച്ച് അധികം ലഭിച്ച കോട്ടയം ട്രെയിനുകൾ16326/16325 കോട്ടയം–നിലമ്പൂർ റോഡ്– കോട്ടയം എക്സ്പ്രസ് (ഇന്നു മുതൽ)16366 നാഗർകോവിൽ– കോട്ടയം എക്സ്പ്രസ് (ഇന്നലെ പുതിയ കോച്ചുകൾ നിലവിൽ വന്നു)56311 കോട്ടയം– കൊല്ലം പാസഞ്ചർ (നാളെ മുതൽ)
ശ്രദ്ധിക്കാൻ
കോട്ടയം റെയിൽവേ സ്റ്റേഷനിലെ കാൽനട
മേൽപാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട ജോലി നടക്കുന്നതിനാൽ ഇന്നും നാളെയും 19, 23, 29 തീയതികളിലും 16326 കോട്ടയം– നിലമ്പൂർ റോഡ് പാസഞ്ചർ ഏറ്റുമാനൂരിൽനിന്നാണു സർവീസ് ആരംഭിക്കുന്നത്.കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ ട്രെയിൻ സർവീസ് റദ്ദാക്കി.
കൊല്ലം മെമുവിനോട് കരുണ കാട്ടുമോ?
2 കോച്ചുകൾ കോട്ടയം വഴിയുള്ള ട്രെയിനുകളിൽ വരുന്നതു കാണുന്ന കോട്ടയം– കൊല്ലം റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ മനസ്സിൽ ഒരു ചോദ്യമേ കാണൂ… വൈകിട്ടത്തെ കൊല്ലം മെമുവിൽ എന്നെങ്കിലും കോച്ച് കൂടുമോ? വൈകിട്ട് 5.40നു കോട്ടയത്ത് നിന്നു പുറപ്പെട്ട് കൊല്ലത്തേക്ക് പോകുന്ന 66315 മെമുവിലാണ് അവസാനമില്ലാത്ത ദുരിതയാത്ര.
കോട്ടയത്ത് നിന്നു കൊല്ലം ഭാഗത്തേക്കു ജോലി കഴിഞ്ഞു മടങ്ങുന്ന ഓഫിസ് ജീവനക്കാർ, വിദ്യാർഥികൾ അടക്കമുള്ളവരുടെ ഏക ആശ്രയമാണ് ഈ മെമു. നേരത്തേ പാസഞ്ചർ ട്രെയിനാണ് ഓടിക്കൊണ്ടിരുന്നത്.
മെമുവാക്കി മാറ്റിയതോടെ 8 കോച്ചുകൾ മാത്രമുള്ള മെമുവാണ് നൽകിയത്. ഇതിൽ ഉൾക്കൊള്ളാവുന്നതിൽ അധികം യാത്രക്കാരുമായാണ് എന്നും യാത്ര. ഓഫിസ് സമയം കഴിഞ്ഞുള്ള ആദ്യ ട്രെയിനിൽ കോട്ടയത്തു ജോലി നോക്കുന്നവർ സ്ഥിരയാത്രക്കാരാണ്.
8നു പകരം 12 കോച്ച് മെമുവെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം. അടുത്തിടെ ആലപ്പുഴ വഴിയുള്ള മെമു 16 കോച്ചായി വർധിപ്പിച്ചിരുന്നു. എംപി അടക്കമുള്ളവരുടെ ഇടപെടൽ കാക്കുകയാണ് യാത്രക്കാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]