വൈക്കം ∙ സൗജന്യ നീന്തൽ പരിശീലകൻ സജി വാളശേരിയും 184 പേരും വേമ്പനാട്ടുകായൽ നീന്തിക്കടന്നു. ഇന്നലെ രാവിലെ ആലപ്പുഴ ജില്ലയിലെ ചൂളക്കടവിൽനിന്നു വൈക്കം ബീച്ച് വരെയാണ് നീന്തിയത്.
ദലീമ എംഎൽഎ രാവിലെ 7.30നു ഫ്ലാഗ് ഓഫ് ചെയ്തു. വേമ്പനാട്ടുകായലിലെ ഓളപ്പരപ്പിലൂടെ കിലോമീറ്ററുകൾ താണ്ടി 10ന് വൈക്കം ബീച്ചിൽ എത്തി.
അനുമോദന യോഗം വൈക്കം നഗരസഭാധ്യക്ഷൻ അബ്ദുൽ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് ജർജി കാപ്രശേരി അധ്യക്ഷത വഹിച്ചു.
പി.ഡി.ഉണ്ണി, പി.ശശിധരൻ, നടൻ ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.
മുങ്ങിമരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണു സജിയുടെ പരിശീലനം. 6 വയസ്സുകാരൻ മുഹമ്മദ് ഹൈസാനും 8 വയസ്സുകാരി എസാ മറിയവും 70 പിന്നിട്ട
സ്റ്റാൻലിയും നീന്തൽസംഘത്തിലുണ്ടായിരുന്നു. 16 ദിവസത്തെ പരിശീലനത്തിലൂടെ അടിസ്ഥാന നീന്തൽ കഴിവുകളും ജീവൻരക്ഷാ നൈപുണ്യവും നേടാനാവുമെന്നു സജി വാളശേരി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

