വൈക്കം ∙ വൈക്കം താലൂക്ക് ആശുപത്രിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. വാക്കുതർക്കത്തെ തുടർന്ന് ചെമ്മനത്തുകരയിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് താലൂക്ക് ആശുപത്രിയിൽ അരങ്ങേറിയത്. ചെമ്മനത്തുകരയിൽ നടന്ന സംഘർഷത്തിൽ പരുക്കേറ്റ 80 വയസ്സുകാരൻ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
പിന്നാലെ സ്ത്രീകളും കുട്ടികളും അടക്കം എട്ടു പേർ കൂടി ചികിത്സ തേടി. ഇവരോടൊപ്പം ഏതാനും യുവാക്കളും ആശുപത്രിയിൽ എത്തി.
രാത്രി 11.30ന് ഇരുകൂട്ടരും തമ്മിൽ വീണ്ടും വാക്കുതർക്കവും സംഘർഷവും ഉണ്ടായി.
അത്യാഹിത വിഭാഗത്തിന് മുന്നിലാണ് സംഭവം നടന്നത്. അരമണിക്കൂറോളം വാക്കു തർക്കവും സംഘർഷം നീണ്ടതോടെ ആശുപത്രി ജീവനക്കാർ പലരും മുറികളിൽ കയറി കതക് അടച്ചാണ് രക്ഷപ്പെട്ടത്.
ഡോക്ടർമാരും നഴ്സുമാരും അടക്കം 15 പേർ ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല.
വൈക്കം പൊലീസ് സ്ഥലത്ത് എത്തിയതോടെ ഇരുവിഭാഗം ആളുകളും പിരിഞ്ഞുപോയി. സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആർഎംഒ ബിജു ഫിലിപ്പ് വൈക്കം പൊലീസിൽ പരാതി നൽകി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
സിസിടിവികൾ പരിശോധിച്ച് സംഘർഷം ഉണ്ടാക്കിയവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയുടെ താഴത്തെ നിലയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പകൽ പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെങ്കിലും ശബരിമല ഡ്യൂട്ടി അടക്കം ഉള്ളതിനാൽ രാത്രി പൊലീസ് ഉദ്യോഗസ്ഥർ എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്നില്ല. ഇതിനു മുൻപും പല തവണ താലൂക്ക് ആശുപത്രിയിൽ സമാനമായ രീതിയിൽ സംഘർഷം ഉണ്ടായിട്ടുണ്ട്.
താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും ചികിത്സ തേടി എത്തുന്നവർക്കും മതിയായ സംരക്ഷണം ലഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
രാത്രി നിയന്ത്രണം ഏർപ്പെടുത്തും
താലൂക്ക് ആശുപത്രിയിൽ രോഗികൾക്കൊപ്പം രാത്രി എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തും മുൻഭാഗത്തെ പ്രവേശനം തടഞ്ഞ്, രാത്രി രോഗിയുമായി എത്തുന്ന ഒരാളെ മാത്രം അത്യാഹിത വിഭാഗം വാതിലിലൂടെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്താനാണ് തീരുമാനമെന്ന് സൂപ്രണ്ട് ട്വിങ്കിൾ പ്രഭാകരൻ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

