കുമരകം∙ അപകടപാതയായി കോട്ടയം– കുമരകം–ചേർത്തല സംസ്ഥാന പാത. കഴിഞ്ഞ 9 ദിവസത്തിൽ നടന്നത് 7 അപകടങ്ങൾ. ഇന്നലെ കൊച്ചിയിൽ നിന്ന് കൊല്ലത്തേക്കു പോയ പാഴ്സൽ കയറ്റി വന്ന ലോറി വൈദ്യുതത്തൂണിൽ ഇടിച്ചതാണ് അവസാനം ഉണ്ടായ അപകടം.
അപകട
കാരണം
1. അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ് കോണത്താറ്റ് പാലം തുറന്നതോടെ കൂടുതൽ വാഹനങ്ങൾ ഈ റൂട്ടിൽ എത്തുന്നു.
കൊച്ചിയിലേക്കുള്ള പ്രധാന പാതയായി വീണ്ടും കുമരകം റോഡ് മാറി. അമിതവേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കുന്നത് അപകടത്തിലേക്ക് നയിക്കുന്നു.
2.
റോഡിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതഅപകട സൂചക ബോർഡുകൾ പല സ്ഥലത്തും വച്ചിട്ടില്ല.
നേരത്തെ ഉണ്ടായിരുന്ന പല ബോർഡുകളും വാഹനങ്ങൾ ഇടിച്ചു തകർന്ന അവസ്ഥയിലാണ്.
3. വീതി കുറഞ്ഞ റോഡ്
റോഡിന് വീതി കുറവ്.
വാഹനങ്ങളുടെ തിരക്ക് റോഡിനു താങ്ങാവുന്നതിലപ്പുറമായി. വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവർമാരും മറ്റ് ജില്ലകളിൽ നിന്ന് എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കു വീതി കുറഞ്ഞ റോഡിന്റെ അപകട
സാധ്യതയെക്കുറിച്ച് അറിവില്ല. റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതിന് 2023 മേയിൽ കിഫ്ബി ഫണ്ട് അനുവദിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല.
കുമരകം റോഡിലെ അപകടങ്ങൾ (ജനുവരി 7 മുതൽ 15 വരെ)
07 രാത്രി 9.15: കുമരകം ബിഎസ്എൻഎൽ ഓഫിസിനു സമീപത്തെ വളവിൽ ആംബുലൻസും അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ചു.
രോഗിയുമായി വന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. ഇരുവാഹനങ്ങളിലുമായി ഉണ്ടായിരുന്ന 7 പേർക്ക് പരുക്ക്.
09 രാവിലെ 9.15: ബോട്ട് ജെട്ടി പാലത്തിനു സമീപം 4 കാറുകൾ കൂട്ടിയിടിച്ചു.
മുൻപേ പോയ സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ കാർ ബ്രേക്ക് ഇട്ടപ്പോൾ പിന്നാലെ വന്ന കാറുകൾ ഓരോന്നായി ഇടിക്കുകയായിരുന്നു. യാത്രക്കാർക്ക് പരുക്കില്ലായിരുന്നെങ്കിലും കാറുകൾക്കു കേടുപാടുകൾ സംഭവിച്ചു.
10 വൈകിട്ട് 3: കുമരകം എസ്ബിഐക്ക് സമീപം കാറും ബൈക്കു കൂട്ടിയിടിച്ചു.
നിയന്ത്രണം വിട്ടു വന്ന കാർ ബൈക്കുമായി മുന്നോട്ട് നീങ്ങി പോസ്റ്റിൽ ഇടിച്ചു.ബൈക്കു യാത്രക്കാരനു ഗുരുതര പരുക്കേറ്റു.
11 ഉച്ചയ്ക്ക് 12.30: കവണാർ പാലത്തിനു വടക്ക് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബൈക്കിനു മേൽ കാർ കയറി.
മറ്റ് 2 കാറുകളും ആ സമയത്തു തന്നെ ഇടിച്ചു.
12 രാവിലെ 11.00: കവണാറ്റിൻകര പാലത്തിനു സമീപം ബൈക്ക് ഇടിച്ചു കാൽനടക്കാരനു പരുക്കേറ്റു.വൈകിട്ട് 4.00: പള്ളിച്ചിറയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചു ഒരാൾ ഗുരുതരമായി പരുക്കേറ്റു.
13 വൈകിട്ട് 3.30: കവണാറ്റിൻകര ബാങ്കുപടിക്കു സമീപം കാർ നിയന്ത്രണം വിട്ടു സമീപത്തെ കുഴിയിലേക്കു വീണു.
15 പുലർച്ചെ 4: പാഴ്സൽ സർവീസ് നടത്തുന്ന ലോറി പള്ളിച്ചിറയ്ക്കു സമീപം നിയന്ത്രണം വിട്ടു വൈദ്യുത പോസ്റ്റിൽ ഇടിച്ചു. ലോറി തോട്ടിലേക്ക് മറിയാത്തതിനാൽ ദുരന്തം ഒഴിവായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

