കോട്ടയം ∙ രജത ജൂബിലി ആഘോഷങ്ങൾ സംഗീതസാന്ദ്രമാക്കി മെലഡി മാജിക് സ്കൂൾ ഓഫ് മ്യൂസിക്. ക്രിസ്മസ് സംഗീതത്തിന്റെ മനോഹാരിതയിലേക്ക് ആസ്വാദകരെ കൈപിടിച്ചു നയിച്ച് ‘സ്റ്റേബിൾ ബൈ സ്റ്റാർലൈറ്റ്’ ജൂനിയർ ഗായകസംഘം അവതരിപ്പിച്ചു.
ഗിറ്റാർ, പിയാനോ, ഡ്രംസ്, വയലിൻ തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന പരിപാടികളിൽ നിലവിലെ വിദ്യാർഥികൾക്കൊപ്പം പൂർവ വിദ്യാർഥികളും പങ്കാളികളായി. 2000-ൽ ഒരു വിദ്യാർഥിയുമായി ആരംഭിച്ച സ്കൂൾ മുന്നൂറിലധികം വിദ്യാർഥികളുള്ള സംഗീത കേന്ദ്രമായി ഇന്ന് മാറി.
പാശ്ചാത്യ വോക്കൽ, ഗിറ്റാർ, പിയാനോ, ഡ്രംസ്, വയലിൻ, റിക്കോർഡർ എന്നിവയിൽ വിദഗ്ധർ പരിശീലനം നൽകുന്നു. ലണ്ടനിലെ അസോഷ്യേറ്റഡ് ബോർഡ് ഓഫ് ദി റോയൽ സ്കൂൾസ് ഓഫ് മ്യൂസിക്കിന്റെ (എബിആർഎസ്എം) ഔദ്യോഗിക പങ്കാളിയാണ് മെലഡി മാജിക് സ്കൂൾ എന്ന് ഡയറക്ടർ ദീപ ഏബ്രഹാം പറഞ്ഞു.
എബിആർഎസ്എമ്മിന്റെ കേരളത്തിലെ കോ–ഓർഡിനേറ്റർ സ്റ്റീഫൻ ഡിക്രൂസ് സംഗീത പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

