ബ്രാൻഡ് നെയിം: നിർദേശം ക്ഷണിച്ചു
പാലാ ∙ രൂപത സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകരിച്ച പാലാ സാന്തോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മുണ്ടുപാലത്തുള്ള സാന്തോം ഫുഡ് ഫാക്ടറിയുടെ ഉൽപന്നങ്ങൾക്ക് വിപണി ലക്ഷ്യം മുൻനിർത്തിയുള്ള ബ്രാൻഡ് നെയിം നൽകുന്നതിന് പൊതുജനങ്ങളിൽ നിന്ന് പേര് നിർദേശം ക്ഷണിക്കുന്നു. ഗുണനിലവാരം, പോഷക സമൃദ്ധി, ആരോഗ്യ സുരക്ഷ, സുസ്ഥിരത, പ്രാദേശിക തനിമ തുടങ്ങിയ ആശയങ്ങളുള്ള പേര് നിർദേശിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പുരസ്കാരം നൽകും.
20വരെ മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്ക് 3 പേരുകൾ നിർദേശിക്കാം.
വാട്സ് ആപ്പ് നമ്പറിലോ ഇ മെയിലിലോ പേരുകൾ അയയ്ക്കാം. ഫോൺ: 9074556726, 9961668240.
[email protected]
വനിതാ സംരംഭക കൂട്ടായ്മ
കോട്ടയം ∙ എംജി സർവകലാശാലാ ഇന്നവേഷൻ ഫൗണ്ടേഷൻ 18നും 19നും വനിതാ സംരംഭക ബൂട്ട് ക്യാംപും കൂട്ടായ്മയും സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യം.
www.incubation.mguif.com, 0481–2992684.
കെട്ടിട നികുതി പിരിവ്
മണർകാട് ∙ മണർകാട് പഞ്ചായത്ത് 2025–26 വർഷത്തെ കെട്ടിട
നികുതി പിരിവ് ഇന്ന് രാവിലെ 10.30 മുതൽ ഒന്നു വരെ കുഴിപ്പുരയിടം സൺഡേ സ്കൂളിൽ നടക്കും. അല്ലാത്ത പക്ഷം ksmart.lsgkerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയും നികുതി അടക്കാവുന്നതാണ്.
ബോധവൽക്കരണ പരിപാടി
മണർകാട് ∙ സർക്കാരിൻറെ സൗജന്യ കൗൺസിലിങ് സേവനമായ പേരന്റൽ ക്ലിനിക്കിനെ കുറിച്ചു അവബോധം സൃഷ്ടിക്കുന്നതിനുള്ള ബോധവൽക്കരണ പരിപാടി വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് കുഴിപ്പുരയിടം സൺഡേ സ്കൂളിൽ നടക്കും.
‘വാസ്ക്കത്തൺ 2025’ നാളെ ജില്ലയിൽ
കോട്ടയം ∙ രക്തധമനികളെ ബാധിക്കുന്ന വാസ്കുലർ രോഗങ്ങളെക്കുറിച്ചു സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാസ്കുലർ സൊസൈറ്റി ഓഫ് കേരള ജില്ലയിൽ നാളെ ‘വാസ്ക്കത്തൺ 2025’ എന്ന പേരിൽ വാക്കത്തൺ നടത്തും.
രാവിലെ 6.30ന് നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന വാക്കത്തൺ കലക്ടർ ചേതൻ കുമാർ മീണ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് റെയിൽവേ സ്റ്റേഷൻ, തിരുനക്കര മൈതാനം ചുറ്റി ബേക്കർ ജംക്ഷൻ വഴി തിരികെ നെഹ്റു സ്റ്റേഡിയത്തിൽ സമാപിക്കും.
സമാപന സമ്മേളനം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്യും.
പ്രമേഹ രോഗികളിൽ വാസ്കുലർ രോഗം മൂലം കൈകാലുകൾ മുറിച്ചുമാറ്റേണ്ട സാഹചര്യം വർധിച്ചു വരുന്ന കാലത്ത് വാസ്കുലർ രോഗങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുക, ആരോഗ്യകരമായ ജീവിത ശൈലിയുടെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക തുടങ്ങിയവയാണു വാക്കത്തൺ ലക്ഷ്യമിടുന്നതെന്നു ഡോ.വി.വിഷ്ണു, കൺവീനർ വിജീഷ് പരമേശ്വരൻ എന്നിവർ പറഞ്ഞു.
ഫോൺ: 9020340784.
നേത്ര പരിശോധന ക്യാംപ് നാളെ
പുള്ളിക്കൽകവല∙ സെന്റ് പോൾസ് ഹൈസ്കൂളിലെ ജൂബിലി ആഘോഷങ്ങൾക്കു ഒരുക്കമായി മധുര അരവിന്ദ് കണ്ണാശുപത്രി നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ രാവിലെ 8നു ആരംഭിക്കും. പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.
കെ.എ.മനോജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോർജ് ചെറിയാൻ അധ്യക്ഷത വഹിക്കും.
ഫോൺ: 7994479538
വൈദ്യുതി മുടക്കം
ചങ്ങനാശേരി സബ്സ്റ്റേഷൻ പരിധിയിൽ വൈദ്യുത ഉപകരണങ്ങളുടെ പവർ പരിശോധന നടക്കുന്നതിനാൽ ഇന്നു 10 മുതൽ 12 വരെ ചങ്ങനാശേരി ടൗൺ, ബൈപാസ്, ചാലച്ചിറ, പാലമറ്റം, കുറിച്ചി എന്നീ 11 കെവി ഫീഡറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും. കാഞ്ഞിരപ്പള്ളി∙ 110 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ 10 വരെ സബ് സ്റ്റേഷനിൽ നിന്നുള്ള പുത്തനങ്ങാടി, പൊൻകുന്നം ടൗൺ, വാളക്കയം, എറികാട്, കാഞ്ഞിരപ്പള്ളി, തമ്പലക്കാട്, കൂരാലി, കുറുവാമൂഴി, മണിമല, വിഴിക്കത്തോട് എന്നീ 11 കെവി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ∙ ചെമ്മരപ്പള്ളിക്കുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട
∙ കോസ് വേ, വഞ്ചാങ്കൽ വിഐപി, താഴത്തെ നടയ്ക്കൽ, ഈലക്കയം, കൊട്ടുകാപ്പള്ളി, കുഴിവേലി, മിനി ഇൻഡസ്ട്രി, നടയ്ക്കൽ, മുണ്ടയ്ക്കപ്പറമ്പ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ ഒന്നുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ∙ പുളിമൂട്, പൂപ്പട, ചെറിയാൻ ആശ്രമം, ഗുഡ് ന്യൂസ്, മറീന റബേഴ്സ്, വരാപ്പള്ളി, മരിയൻ സെന്റർ, പൊൻപള്ളി, ഞാറയ്ക്കൽ, വട്ടവേലി, വെട്ടിക്കൽ, മധുരഞ്ചേരിക്കടവ്, ക്രിസ്റ്റീൻ, പള്ളിക്കൂടം, മരിയൻ സ്കൂൾ, കളത്തിപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിലും കളത്തിപ്പടി ടൗണിലും ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ മുക്കട
ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

