വൈദ്യുതിമുടക്കം
ഈരാറ്റുപേട്ട ∙ ഈലക്കയം, നടയ്ക്കൽ കൊട്ടുകാപ്പള്ളി, വിഐപി കോളനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ കെജി കോളജ്, കടവുംഭാഗം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ∙ അമയന്നൂർ ടെംപിൾ, പട്യാലിമറ്റം, നീറിക്കാട് ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ കീഴാറ്റുകുന്ന്, തച്ചുകുന്ന്, ടെക്നിക്കൽ സ്കൂൾ, ഉദിക്കാമല, പുതുപ്പള്ളി ടൗൺ വെസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വാകത്താനം ∙ സെക്ഷനിലെ പല ഭാഗങ്ങളിലും ഇന്നു ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ∙ നാഗമ്പടം, അസൻഷൻ ജംക്ഷൻ, പൊലീസ് പരേഡ് ഗ്രൗണ്ട്, വാഴത്തോട്ടം, വട്ടമുകൾ കോളനി, കൊഞ്ചൻകുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചെങ്ങളം ∙ 110 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു രാവിലെ 8.30 മുതൽ 5.30 വരെ അയ്മനം, കോട്ടയം സെൻട്രൽ, കുമരകം ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
മുണ്ടക്കയം ∙ മലഅരയ എജ്യുക്കേഷനൽ ട്രസ്റ്റിന് കീഴിലുള്ള എയ്ഡഡ് കോളജുകളിൽ ബിഎസ്സി ഫുഡ് സയൻസ്, ബികോം എന്നീ വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
ഫോൺ: 94006 93358.
ഹാൻഡ്ബോൾ
പാലാ ∙ ജില്ലാ ഹാൻഡ്ബോൾ സീനിയർ വിഭാഗം ആൺ, പെൺ മത്സരം 18നു പൂഞ്ഞാർ പനച്ചിപ്പാറ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. പങ്കെടുക്കുന്ന ടീമുകൾ ജില്ലാ ഹാൻഡ്ബോൾ അസോസിയേഷനിൽ 16 നു മുൻപ് പേര് റജിസ്റ്റർ ചെയ്യണം.
ഫോൺ: 9809337777.
കംപ്യൂട്ടർ കോഴ്സ്
പാലാ ∙ അൽഫോൻസ കോളജിൽ പ്രായഭേദമെന്യേ വനിതകൾക്ക് കംപ്യൂട്ടർ കോഴ്സുകളിൽ ചേരാം. 60 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ സാങ്കേതിക വിദ്യകളെക്കുറിച്ചും ഓൺലൈൻ ഇടപാടലുകളെക്കുറിച്ചും ക്ലാസ് നടത്തും.
പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള ഒരു വർഷ ദൈർഘ്യമുള്ള കേന്ദ്ര ഗവ.അംഗീകാരമുള്ള ഒ ലവൽ, പിജിഡിസിഎ, ഡിസിഎ കോഴ്സുകളുടെ അവസാന ബാച്ച് നാളെ ആരംഭിക്കും. ഫോൺ: 9961675079.
തീയതി നീട്ടി
കോട്ടയം ∙ റബർ മരങ്ങളിൽ റെയിൻഗാർഡ് ചെയ്യുകയോ മരുന്നുതളി നടത്തുകയോ ചെയ്തതിനുള്ള ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി 31ലേക്ക് നീട്ടി.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബർ ബോർഡ് റീജനൽ ഓഫിസുകൾ / ഫീൽഡ് സ്റ്റേഷനുകൾ എന്നിവയുമായി ബന്ധപ്പെടണം.
ധനസഹായം: തീയതി നീട്ടി
കോട്ടയം ∙ റബർ മരങ്ങളിൽ റെയിൻഗാർഡ് ചെയ്യുകയോ മരുന്നുതളി നടത്തുകയോ ചെയ്തതിനുള്ള ധനസഹായത്തിന് റബറുൽപാദക സംഘങ്ങൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി 31ലേക്ക് നീട്ടി. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബർ ബോർഡ് റീജനൽ ഓഫിസുകൾ / ഫീൽഡ് സ്റ്റേഷനുകൾ എന്നിവയുമായി ബന്ധപ്പെടണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]