വൈക്കം ∙ വെച്ചൂർ പഞ്ചായത്ത് 2025-26 ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം നിർമിച്ച ഭവനത്തിന്റെ താക്കോൽ മറിയം ഐക്കരപ്പറമ്പിലിന് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ കൈമാറി. 118 പേര് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
എല്ലാവർക്കും ആദ്യഗഡു നൽകി. എല്ലാവരുടെയും ഭവന നിർമാണം നടന്നുകൊണ്ടിരിക്കുന്നു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സോജി ജോർജ്, ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമാൻ പി.കെ.മണിലാൽ, അംഗങ്ങളായ ആൻസി തങ്കച്ചൻ, ബിന്ദു രാജു, സ്വപ്ന മനോജ്, സെക്രട്ടറി അജയകുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]