മറിയപ്പള്ളി ∙ മഹാത്മജി സ്മാരക ഗ്രന്ഥശാല ഫ്രാൻസിസ് ജോർജ് എംപി നാടിന് സമർപ്പിച്ചു. ഗ്രന്ഥശാല നാട്ടകം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പുനരുദ്ധരിച്ചത്.
പ്രസിഡന്റ് വി.പി.ലാലു അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ലോഗോ പ്രകാശനം ചെയ്തു. കൗൺസിലർ എബി കുന്നേപ്പറമ്പിൽ റീഡിങ് റൂം ഉദ്ഘാടനം ചെയ്തു.
മുൻ ലൈബ്രേറിയൻ പി.ടി.വിജയൻ, നടൻ പി.ആർ.ഹരിലാൽ എന്നിവരെ ആദരിച്ചു. കൾചർ പ്രോഗ്രാം വിജയികൾക്ക് സമ്മാന വിതരണം നടത്തി.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് എസ്.എസ്.ഷാനവാസ്, സെക്രട്ടറി ഷാജി ലാൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർമാരായ ഷീജ അനിൽ, കെ.ശങ്കരൻ, ദീപാമോൾ, ജയ, ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ശശികുമാർ, ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുചേരി, ജിഷ ബാലകൃഷ്ണൻ, എം.ജി.ബാബുജി, ജോസ് പവിയാനോസ് തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]