ചങ്ങനാശേരി ∙ അപകടത്തിൽ സ്കൂട്ടർ യാത്രികൻ കുറിച്ചി നായ്ക്കമഠത്തിൽ ജോസഫ് പുന്നൂസ് (65) മരിച്ചു. ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയിലെ പ്രധാന ശുശ്രൂഷകനായിരുന്നു.
ശനിയാഴ്ച രാത്രി കുറിച്ചി ഔട്പോസ്റ്റ് – കൈനടി റോഡിൽ ആനമുക്ക് ഭാഗത്താണ് അപകടം. നിയന്ത്രണം നഷ്ടമായ കാർ, ജോസഫ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മൃതദേഹം ഇന്ന് 4നു ചിങ്ങവനം സെന്റ് മേരീസ് ശാലേം പള്ളിയിൽ പൊതുദർശനത്തിനു ശേഷം കുറിച്ചിയിലെ വസതിയിൽ എത്തിക്കും. സംസ്കാരം നാളെ 11നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 12നു കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ.
ഭാര്യ: കുറിച്ചി കൊല്ലംപറമ്പിൽ ലീലാമ്മ ജോസഫ്. മക്കൾ: ജോസിനി, ലിജോ, ലിന്റു.
മരുമക്കൾ: മജു മാന്നാർ, രേണു ഇല്ലിക്കൽ, അനീഷ് മഴുക്കീർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]