
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്വാതന്ത്ര്യദിന വാരാഘോഷത്തിന് തുടക്കമായി. എൻസിസിയുടെ നേതൃത്വത്തിൽ കോളജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാ.
ബിജു കുന്നയ്ക്കാട്ട് പതാക ഉയർത്തി. എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചിരുന്നു.
ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരവ് സമർപ്പിക്കുന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓപ്പൺ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു.
പിജി കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ബാറ്റിൽ ഓഫ് ബ്രെയിൻസ് എന്ന പേരിൽ പ്രശ്നോത്തരി സംഘടിപ്പിച്ചു.
ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ പിന്തുടർച്ചയും ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനവും എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോജിലെ രാഷ്ട്രതന്ത്ര വിഭാഗം അധ്യാപകൻ റോണി കെ.
ബേബി പ്രഭാഷണത്തിന് നേതൃത്വം നൽകി. ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ അധ്യക്ഷയായിരുന്നു.സെൽഫ് ഫിനാൻസ് പിജി കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കും. സെൽഫ് ഫിനാൻസ് ബിസിഎ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആർട്ട് കോമ്പറ്റീഷൻ സംഘടിപ്പിക്കും.വിവിധ പരിപാടികൾക്ക് എൻസിസി ക്യാപ്റ്റൻ ഡോ.ലൈജു വർഗീസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.
ഡെന്നി തോമസ്, ഡിപ്പാർട്ട്മെന്റ് മേധാവിമാരായ ഡോ. സന്തോഷ് കുമാർ, ഗ്യാബിൾ ജോർജ്, ഡോ.
തോമസ് പുളിയ്ക്കൻ, അനീഷ് പി.സി., ബിൻസി മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]