
ഇന്ന്
ബാങ്ക് അവധി
കാലാവസ്ഥ
∙ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
കംപ്യൂട്ടർ ലാബ് ഇൻ ചാർജ്
കോട്ടയം ∙ എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ കംപ്യൂട്ടർ ലാബ് ഇൻ ചാർജ് തസ്തികയിലെ ഒഴിവിലേക്ക് (ഇ/ബി/ടി) അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണു നിയമനം.
പ്രായപരിധി: 36. പ്രതിമാസ വേതനം 15,000 രൂപ.
അപേക്ഷ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അധ്യാപക ഒഴിവ്
ഉഴവൂർ ∙ഒഎൽഎൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സുവോളജി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 8ന് 10ന് സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. 9447691217.
റബർ ടാപ്പിങ് പരിശീലനം
പാലാ ∙ റബർ ബോർഡ് റീജനൽ ഓഫിസിന്റെ നേതൃത്വത്തിൽ 18 മുതൽ 27 വരെ ഐങ്കൊമ്പ് ആർപിഎസിൽ റബർ ടാപ്പിങ് പരിശീലനം നൽകും.
താൽപര്യമുള്ളവർ 18നു 9.30ന് ഐങ്കൊമ്പ് ആർപിഎസിൽ എത്തണം. 6009663383.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]