ചങ്ങനാശേരി ∙ അഞ്ചുവിളക്കിന്റെ നാടിനെയും കുട്ടനാടിന്റെ കാഴ്ചകളെയും കണ്ടറിഞ്ഞ് ജപ്പാൻ വിദ്യാർഥികൾ. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും നേരിട്ടറിയാൻ ജപ്പാനിലെ സോഫിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥി സംഘം എസ്ബി കോളജിലെത്തി. എസ്ബി കോളജും അസംപ്ഷൻ കോളജും സംയുക്തമായി സോഫിയ സർവകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘കേരള സ്റ്റഡി പ്രോഗ്രാം 2025’ ന്റെ ഭാഗമായാണ് വിദ്യാർഥികൾ എത്തിയത്.വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്കായി ക്ലാസുകൾ സംഘടിപ്പിച്ചു.
എസ്ബി കോളജ് വിദ്യാർഥികളും സംഘത്തോടൊപ്പം ചേർന്നു. ഹൗസ് ബോട്ട് യാത്ര നടത്തി.
ചങ്ങനാശേരിയിലെയും കുട്ടനാട്ടിലെയും ഗ്രാമങ്ങൾ സംഘം സന്ദർശിച്ചു. ജപ്പാൻ സംഘത്തെ എസ്ബി കോളജ് പ്രിൻസിപ്പൽ ഡോ.
ടെഡി കാഞ്ഞൂപ്പറമ്പിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രോഗ്രാം കൺവീനർമാരായ ഡോ. രഞ്ജിത് തോമസ്, ഡോ.
നിഥിൻ വർഗീസ്, ജോർജ് മാത്യു, ഡോ. ജോർജ് ജോർജ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]