
മലരിക്കലിലെ ആമ്പലുകൾ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയിൽ എത്തിക്കഴിഞ്ഞു. ആമ്പൽ വസന്തം കാണാൻ മലരിക്കലിലേക്കു സഞ്ചാരികൾ ഒഴുകുന്നു.
മലരിക്കൽ പോലെ ആമ്പൽ കാഴ്ചകൾ കാണാൻ സാധിക്കുന്ന മറ്റു പ്രദേശങ്ങളും കോട്ടയത്തുണ്ട്. അവയിൽ ചിലത് കണ്ടാലോ
പനച്ചിക്കാട് അമ്പാട്ടുകടവ് – 12 കിലോമീറ്റർ
പ്രാന്തൻ പത്തൻകേരി പാടശേഖരത്തിൽ 110 ഏക്കറിൽ ആമ്പലുകളുടെ കാഴ്ച.
വഴി: 1. കോട്ടയം– ചിങ്ങവനം–പരുത്തുംപാറ–പനച്ചിക്കാട് അമ്പലം റോഡ്– പനച്ചിക്കാട് അമ്പലം ഇരവിനല്ലൂർ റോഡ് 2.
മണർകാട്–പുതുപ്പള്ളി ഭാഗത്ത് നിന്ന് പുതുപ്പള്ളി തെങ്ങണ റോഡ് വഴി ഇരവുചിറയിൽ നിന്ന് ഇരവിനല്ലൂർ പനച്ചിക്കാട് റോഡ്
3. കോട്ടയം–ഈരയിൽക്കടവ്– കൊല്ലാട് പുതുപ്പള്ളി റോഡ്– പാറയ്ക്കൽകടവ്– ചോഴിയക്കാട്– പനച്ചിക്കാട് അമ്പലം റോഡ്– പനച്ചിക്കാട് അമ്പലം ഇരവിനല്ലൂർ റോഡ്
കൊല്ലാട് കിഴക്കുപുറം – 7 കിലോമീറ്റർ
കൊല്ലാട് കിഴക്കുപുറം പാടശേഖരത്തിൽ 210 ഏക്കറിൽ ആമ്പൽ വസന്തം.വഴി: കോട്ടയം– കഞ്ഞിക്കുഴി ദേവലോകം റോഡ്– കൊല്ലൻകവല– കൊല്ലാട് കിഴക്കുപുറം റോഡ്.
കുമരകം മുത്തേരിമട
– 15 കിലോമീറ്റർ
കുമരകം പത്തുപങ്ക് പാടശേഖരത്തിൽ 300 ഏക്കറിൽ ആമ്പൽ കാഴ്ചകൾ
വഴി: 1. കോട്ടയം– ഇല്ലിക്കൽ– കണ്ണാടിച്ചാൽ– നാരകത്തറ പാലം– മുത്തേരിമട
പാലം 2. കോട്ടയം– കുമരകം– കുമരകം അട്ടിപ്പീടിക റോഡ്– ബസാർ ജംക്ഷൻ– തെക്കുംകര അർധനാരീശ്വര ക്ഷേത്രം– മുത്തേരിമട. (മുത്തേരിമടയിൽ നിന്ന് ചെറുവള്ളത്തിലോ ബോട്ടിലോ പത്തുപങ്ക് ചിറയിൽ എത്താം)(ദൂരം കോട്ടയത്തുനിന്നുള്ള ശരാശരി ദൂരം) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]