
എരുമേലി ∙ മീൻ വിൽപനയുമായി ബന്ധപ്പെട്ട് കച്ചവടക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്കു പരുക്ക്. എരുമേലി സെന്റ് തോമസ് ജംക്ഷനു സമീപം ഇന്നലെ രാത്രി സമീപ കടകളിലെ കച്ചവടക്കാർ തമ്മിൽ മത്സ്യവില സംബന്ധിച്ച തർക്കം സംഘർഷത്തിലെത്തുകയായിരുന്നു. തൊട്ടടുത്ത കടയിലെ കച്ചവടക്കാരൻ എരുമേലി ഫിഷറീസ് എന്ന മീൻകടയിൽ കയറി ജീവനക്കാരനെ തളളി വീഴ്ത്തിയെന്നാണ് പരാതി.
വിലവിവരം അടങ്ങിയ ബോർഡുകൾ തകർത്തതായും പരാതിയുണ്ട്.
നടുവിനു പരുക്കേറ്റ ജീവനക്കാരനെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തിയാണു രംഗം ശാന്തമാക്കിയത്.
ഇന്നലെ പകൽ ബസ് സ്റ്റാൻഡ് റോഡിലെ പച്ചക്കറിക്കടയിലും തർക്കമുണ്ടായിരുന്നു. കാരറ്റിനു വില കൂടുതൽ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു ബഹളം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]