
എരുമേലി ∙ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാവർ മെമ്മോറിയൽ ഹൈസ്കൂളിൽ നിർമിച്ച ‘ഷീ ശുചിമുറി കോംപ്ലക്സ്’ ആദ്യ ദിവസം തന്നെ തകരാറിലായ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. സ്കൂൾ മാനേജ്മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഷീ ശുചിമുറി കോംപ്ലക്സും ഫയലുകളും പരിശോധിച്ചത്. സെപ്റ്റിക് ടാങ്ക് കവിഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകിയതിനെ തുടർന്ന് അടച്ച ശുചിമുറി കോംപ്ലക്സ് പുതിയ അധ്യയനവർഷത്തിലും തുറന്നിട്ടില്ല.
നിർമാണത്തിലെ അപാകത പരിഹരിക്കുകയോ കെട്ടിടംപൊളിച്ചു നീക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ മാനേജ്മെന്റായ മഹല്ലാ ജമാ അത്ത് കമ്മിറ്റി കരാറുകാരന് കത്തു നൽകിയിരുന്നു.
മറുപടി ലഭിക്കാതെ വന്നതോടെയാണ് വിജിലൻസിൽ പരാതി നൽകിയത്. 2024 ജൂലൈ മാസത്തിലാണ് ഷീ ശുചിമുറി കോംപ്ലക്സ് നിർമിച്ചത്.
പലതവണ ആവശ്യപ്പെട്ടിട്ടും നിർമാണത്തിലെ അപാകത പരിഹരിക്കാൻ കരാറുകാരൻ തയാറായില്ലെന്നാണ് ആരോപണം. അന്നുമുതൽ ശുചിമുറി കോംപ്ലക്സ് അടച്ചിട്ടിരിക്കുകയാണ്.
‘ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം’
നിർമാണ ഘട്ടത്തിൽ ചുമതലയിലുണ്ടായിരുന്ന അസിസ്റ്റന്റ് എൻജിനീയറും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും ക്രമക്കേട് കാണിച്ചതായി മഹല്ലാ ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ പനച്ചി വിജിലൻസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
നിർമാണത്തിലെ അപാകത സംബന്ധിച്ച് പരാതി നൽകിയപ്പോൾ അപാകതകൾ പരിഹരിച്ച ശേഷമേ അവസാനഘട്ട ബിൽ പാസാക്കുകയുള്ളു എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
എന്നാൽ ഇന്നലെ അവസാന ഘട്ട ബില്ലും മാറിയെന്നാണ് വിവരം.
ഇതിനു പിന്നിൽ ഉദ്യോഗസ്ഥരുടെ ഒത്താശ ഉണ്ടെന്നും സ്കൂൾ മാനേജ്മെന്റ് ആരോപിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]