
കുമരകം ∙ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പദ്ധതിയുടെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് വിത്ത് വിതയ്ക്കൽ.
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന പദ്ധതി ചെങ്ങളം മോർക്കാട് പാടശേഖരത്തിൽ നടപ്പാക്കി. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് ഈ നൂതന രീതിയിൽ വിത്ത് വിതച്ചത്. ഒരു ഏക്കറിൽ ഏകദേശം 30 കിലോഗ്രാം വിത്ത് മാത്രമാണ് ഉപയോഗിച്ചത്.
40 – 50 കിലോ നെൽവിത്ത് വിതയ്ക്കുന്ന സ്ഥാനത്ത് 30 കിലോ മാത്രമാണ് ഉപയോഗിച്ചത്.
സമയം ലഭിക്കുവാനും തൊഴിലാളി ക്ഷാമം പരിഹരിക്കാനും അതിനനുസൃതമായി ചെലവു കുറയ്ക്കാനും സാധിക്കുന്നു എന്നതും പ്രത്യേകതയാണ്. ഡ്രോൺ ഉപയോഗിച്ച വിത നടത്തുമ്പോൾ രോഗ – കീട
ആക്രമണവും താരതമ്യേന കുറയുന്നതായി കാണുന്നു.പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
സ്ഥിരസമിതി അധ്യക്ഷൻ സി.ടി.രാജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ കൃഷി വിജ്ഞാൻ കേന്ദ്രം സീനിയർ സയന്റിസ്റ്റും മേധാവിയുമായ ഡോ. ജി.ജയലക്ഷ്മി, കൃഷി ഓഫിസർ നസിയ സത്താർ എന്നിവർ പ്രസംഗിച്ചു.
വിളവും മെച്ചം
സാധാരണ രീതിയിൽ വിതച്ച പാടശേഖരങ്ങളുമായി താരതമ്യം ചെയ്തപ്പോൾ ഡ്രോണിലൂടെ വിതച്ച നിലങ്ങളിൽ ചിനപ്പുകളുടെ എണ്ണം കൂടുതലായും നെൽമണികളുടെ തൂക്കം കൂടിയതായും കണ്ടെത്താൻ സാധിച്ചു.
ഇതിന്റെ ഫലമായി നെല്ലിന്റെ മൊത്തം വിളവ് ശരാശരി 20% മുതൽ 30% വരെ വർധിച്ചു. ഈ ലാഭകരമായ ഫലങ്ങളെ അടിസ്ഥാനമാക്കി ഡ്രോൺ ഉപയോഗിച്ചുള്ള വിതയും സമ്പൂർണ സൂക്ഷ്മമൂലക മിശ്രിത പത്രപോഷണവും കർഷകരിൽ കൂടുതൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കൃഷി വിജ്ഞാന കേന്ദ്രം പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]