
കോട്ടയം ∙ സംസ്ഥാനത്ത് 9 വർഷത്തിനുള്ളിൽ 32,123 സ്ത്രീകൾ ഭർത്താവിന്റെയോ ബന്ധുക്കളുടെയോ ക്രൂരതയ്ക്ക് ഇരയായി. 1.38 ലക്ഷം സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടന്നു.
6,329 സ്ത്രീകൾ ലൈംഗികാതിക്രമം നേരിട്ടെന്നും സർക്കാരിന്റെ കണക്ക് വ്യക്തമാക്കുന്നു. 1596 സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായും കേസുണ്ട്.
ആസൂത്രണ ബോർഡ് കഴിഞ്ഞ ജനുവരിയിൽ നിയമസഭയിൽ സമർപ്പിച്ച കണക്കിലാണ് ഈ വിവരങ്ങൾ. വിവിധ പൊലീസ് സ്റ്റേഷനുകളിലും വനിതാ കമ്മിഷനിലും 2016 മുതൽ 2024 സെപ്റ്റംബർ വരെ റജിസ്റ്റർ ചെയ്ത കണക്കാണ് ഇത്.
2016– 24 ൽ 99 സ്ത്രീധന മരണങ്ങൾ ഉണ്ടായി.
കഴിഞ്ഞ 3 വർഷങ്ങളിൽ കുറ്റകൃത്യങ്ങൾ താരതമ്യേന കൂടുതലായിരുന്നു. 2022 ൽ ആകെ കുറ്റകൃത്യങ്ങൾ 18,943 ആയിരുന്നു.
2023ൽ ഇത് 18,980 ആയി ഉയർന്നു.
∙ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്ക്. കുറ്റകൃത്യം, വർഷം, ഇരയായവർ എന്ന ക്രമത്തിൽ
∙
ലൈംഗികാതിക്രമം
2016: 1656, 2017: 2003, 2018: 2005, 2019: 2023, 2020:1880, 2021: 2339, 2022:2562, 2023:2562, 2024 ( സെപ്റ്റംബർ വരെ) :2111.
∙
ശാരീരിക ഉപദ്രവം
2016: 4029, 2017: 4413, 2018:4544, 2019:4507, 2020: 3890, 2021:4059, 2022:4940, 2023: 4816, 2024 ( സെപ്റ്റംബർ വരെ): 3279.
∙
തട്ടിക്കൊണ്ടുപോകൽ
2016:166, 2017:184, 2018: 173, 2019:227, 2020:151, 2021:179, 2022:241, 2023:191, 2024 ( സെപ്റ്റംബർ വരെ):84.
∙
സ്ത്രീധന മരണം
2016: 25, 2017:12, 2018:17, 2019:08, 2020:06, 2021:09, 2022:11, 2023:08, 2024 ( സെപ്റ്റംബർ വരെ):03.
∙
ഭർത്താവ് / ബന്ധുക്കളിൽ നിന്നുള്ള ക്രൂരത
2016:3455, 2017:2856, 2018: 2046, 2019:2970, 2020:2707, 2021:4997, 2022: 4998, 2023:4710, 2024 ( സെപ്റ്റംബർ വരെ):3384.
∙
മറ്റു കുറ്റകൃത്യങ്ങൾ
2016: 5455, 2017:4374, 2018:4397, 2019:4123, 2020:3583, 2021: 4112, 2022: 5663, 2023:6014, 2024 ( സെപ്റ്റംബർ വരെ):4691.
∙
ആകെ കുറ്റകൃത്യങ്ങൾ
2016:15,114, 2017:14,263, 2018:13,643, 2019:14,293, 2020:12,659, 2021:16,199, 2022:18,943, 2023:18,980, 2024 (സെപ്റ്റംബർ വരെ):14,053. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]