
വാലടി ∙ സ്കൂൾ വിദ്യാർഥികളടക്കം നിറയെ യാത്രക്കാരുമായി തുരുത്തി – വാലടി റോഡിലെ കുഴിയിൽ ചാടിയ കെഎസ്ആർടിസി ബസിന്റെ പ്ലേറ്റ് ഒടിഞ്ഞു. ഒടുവിൽ തകരാറിലായ ബസിൽ തന്നെ യാത്രക്കാരെ ചങ്ങനാശേരിയിൽ എത്തിച്ചു.
ഇന്നലെ രാവിലെ 7.50ന് കാവാലത്ത് നിന്നു ചങ്ങനാശേരിയിലേക്ക് പുറപ്പെട്ട ബസിനാണ് തകരാർ സംഭവിച്ചത്.
വാലടി ഭാഗത്തെ വലിയ കുഴിയിലേക്ക് ചാടിയപ്പോൾ ബസിന്റെ അടിഭാഗത്തെ പ്ലേറ്റ് ഒടിയുകയായിരുന്നു. ഈ സമയം ബസിനുള്ളിൽ നിറയെ യാത്രക്കാരും വിദ്യാർഥികളുമുണ്ടായിരുന്നു.
ഒരു ഭാഗത്തേക്കു ചെരിഞ്ഞു തുടങ്ങിയ ബസിൽ നിന്ന് ആളുകൾ ചാടിയിറങ്ങി.
ഒടുവിൽ വിദ്യാർഥികളുടെയും വിവിധ ജോലിക്കായി പോകാനിറങ്ങിയവരുടെയും ആവശ്യം കണക്കിലെടുത്ത് ബസ് വീണ്ടും എടുത്തു. വളരെ ശ്രദ്ധിച്ച്, അതിസാഹസികമായാണ് ഡ്രൈവർ ബസ് ഓടിച്ചത്.
8.25ന് ചങ്ങനാശേരിയിൽ എത്തേണ്ട ബസ് 9നു ശേഷമാണ് എത്തിയത്.
ചങ്ങനാശേരിയിൽ സർവീസ് അവസാനിപ്പിച്ച ബസ് ഗാരിജിൽ അറ്റകുറ്റപ്പണിക്കായി കയറ്റി.
4 ബസ് കട്ടപ്പുറത്ത്;ഒരു ജീവനക്കാരന് പരുക്ക്
തുരുത്തി – മുളയ്ക്കാംതുരുത്തി – വാലടി റോഡിലെ തകരാർ കാരണം 2 മാസത്തിനിടെ ചങ്ങനാശേരി ഡിപ്പോയിലെ 4 ബസുകളാണ് കട്ടപ്പുറത്തായത്. തകരാർ പരിഹരിച്ച് ബസുകൾ വീണ്ടും പുറത്തിറക്കി. അടുത്തയിടെ ഒരു ബസ് കുഴിയിൽ ചാടിയപ്പോൾ കണ്ടക്ടർക്ക് ബസിനുള്ളിൽ വീണ് പരുക്കേറ്റിരുന്നു.
വീണ്ടും സർവീസ് നിർത്തുമോ?
റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വീണ്ടും സർവീസ് നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് കെഎസ്ആർടിസി പറയുന്നത്.
റൂട്ടിൽ നിന്നുള്ള കലക്ഷൻ ബസുകളുടെ അറ്റകുറ്റപ്പണിക്ക് തികയില്ലെന്നാണ് പറയുന്നത്. തകർന്ന റോഡ് കാരണം നിർത്തിവച്ച തുരുത്തി – വാലടി സർവീസ് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അടുത്തയിടെയാണ് പുനരാരംഭിച്ചത്.
150
കുഴിയിൽ ചാടിയ ബസിനുള്ളിൽ ഉണ്ടായിരുന്നത് 150 യാത്രക്കാർ.
ഇതിൽ 57 പേർ വിദ്യാർഥികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]