‘സമീക്ഷ-2025’ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ‘സമീക്ഷ-2025’ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച പരിപാടി എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പർ ഡോ.
ജോജി അലക്സ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. സിബി ജോസഫ്, കോളജ് ബർസാർ റവ.
ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, എഫ്വൈയുജിപി നോഡൽ ഓഫിസർ ഡോ.
സിബിൽ ജോസ് എന്നിവർ സംസാരിച്ചു. അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ ‘സമീക്ഷ-2025’ മുഖാമുഖം പരിപാടി എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് മെമ്പർ ഡോ.
ജോജി അലക്സ് ഉദ്ഘാടനം ചെയ്യുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]