കോട്ടയം ∙ മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ സ്വാതന്ത്ര്യം ഉപയോഗിക്കാൻ പഠിക്കണമെന്നു സീനിയർ സിവിൽ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ ജി.പ്രവീൺ കുമാർ. സാഹിത്യ സാംസ്കാരികോത്സവമായ ഹോർത്തൂസിന്റെ ഭാഗമായി മലയാള മനോരമയും ബിസിഎം കോളജ് ലീഗൽ ലിറ്ററസി സെല്ലും ചേർന്നു നടത്തിയ നിയമ ബോധവൽക്കരണ ക്ലാസിൽ ‘ഭരണഘടനയും പൗരസ്വാതന്ത്ര്യവും’ എന്ന വിഷയത്തിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
അന്തസ്സോടെയും സുരക്ഷിതബോധത്തോടെയും അർഥവത്തായി ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണു ഭരണഘടന വിഭാവനം ചെയ്യുന്നത്.
ഒരു കൊച്ചുകുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൈത്താങ്ങായും കരുതലോടെയും മാതാപിതാക്കൾ പ്രവർത്തിക്കുന്നതു പോലെയാണു നിയമപരിരക്ഷ എല്ലാവർക്കുമായി നിലകൊള്ളുന്നത്.
സമൂഹത്തിൽ വേർതിരിവില്ലാതെ എല്ലാ ദുർബല വിഭാഗങ്ങൾക്കും ഉൾപ്പെടെ നീതി ഉറപ്പാക്കണം. അതിലൂടെ മാത്രമേ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യം എല്ലാ അർഥത്തിലും എല്ലാവരിലും എത്തിയെന്നു പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കോളജ് പ്രിൻസിപ്പൽ ഡോ.കെ.വി.തോമസ് അധ്യക്ഷത വഹിച്ചു.
ചരിത്ര വിഭാഗം മേധാവി ഡോ. അജീസ് ബെൻ മാത്യൂസ്, മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു, മോളി വർഗീസ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

