കോട്ടയം ∙ ഡൽഹി സ്ഫോടനത്തെത്തുടർന്നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബാഗുകളും ഇലക്ട്രോണിക് വസ്തുക്കളും പാഴ്സലുകളും പരിശോധിക്കാൻ നടപടി. റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ജില്ലാ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും യാത്രക്കാരുടെ വിശ്രമ ഇടങ്ങളിലും തുടർച്ചയായി പരിശോധന നടത്തുന്നുണ്ട്.
ട്രെയിൻ മാർഗം റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്ന ഇരുചക്രവാഹനങ്ങൾ, കുറിയർ വസ്തുക്കൾ തുടങ്ങിയവ പരിശോധിക്കാനും നിർദേശമുണ്ട്. ഇന്നലെ രാവിലെ 10.30 മുതൽ 12 വരെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പരിശോധന നടന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തുന്ന നോൺ ലീനിയർ ജംക്ഷൻ ഡിറ്റക്ടർ, മെറ്റൽ ഡിറ്റക്ടർ എന്നിവ ഉപയോഗിച്ചാണ് പരിശോധന.
പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന ഗോഡൗണിനുള്ളിലും പരിശോധന നടന്നു.
പ്ലാറ്റ്ഫോമിൽ ഉറങ്ങിയെ അജ്ഞാതനെക്കുറിച്ച് അന്വേഷിക്കും
കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങിയെ അജ്ഞാതനെക്കുറിച്ച് അന്വേഷിക്കണമെന്നു റെയിൽവേ ചെന്നൈ സെൻട്രൽ സോണിൽനിന്നു റെയിൽ സുരക്ഷാ സേനയ്ക്ക് നിർദേശം. കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തിൽ പ്ലാറ്റ്ഫോം ബെഞ്ചുകളുടെ ഇടയിൽ ഒരാൾ ഉറങ്ങുന്നത് ചെന്നൈയിൽനിന്നുള്ള സിസിടിവി പരിശോധനയിൽ കണ്ടെത്തിയത്.
തുടർന്നാണ് നിർദേശമെത്തിയത്. കോട്ടയം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ചെന്നൈ സെൻട്രൽ ഓഫിസിലിരുന്ന് പരിശോധിക്കാൻ സംവിധാനമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

