തലയോലപ്പറമ്പ് ∙ മറവൻതുരുത്തിൽ പൈതൃക സ്വത്തായ കുഴിക്കേടത്ത് തറവാട് അഗ്നിക്ക് ഇരയായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ രാവിലെ സയന്റിഫിക് അധികൃതർ സംഭവ സ്ഥലത്ത് പരിശോധന നടത്തി. ഇലക്ട്രിക് ഷോർട് സർക്കീറ്റ് ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ സംഭവ സ്ഥലത്തുനിന്നും സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.
ഇത് വിദഗ്ധ പരിശോധന നടത്തിയ ശേഷമേ സ്ഥിരീകരിക്കാൻ സാധിക്കൂ. കൂടാതെ വിശദമായ പരിശോധന നടത്തുന്നതിന് ഇലക്ട്രിക് ഇൻസ്പെക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഇവരുടെ പരിശോധന പൂർത്തീകരിച്ച ശേഷം തുടരന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
സയന്റിഫിക് ഓഫിസർ ലിമിയ ജോസഫ്, തലയോലപ്പറമ്പ് എസ്ഐ പി.എസ്.സുധീരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പരിശോധന നടത്തിയത്. മണിയശേരി ക്ഷേത്രത്തിന് സമീപം കുഴിക്കേടത്ത് അഭിലാഷിന്റെ 4കെട്ട് വീട് തിങ്കളാഴ്ച രാത്രിയാണ് കത്തിയമർന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

