കോട്ടയം ∙ എലിക്കുളം വഞ്ചിമലയിൽ അനന്തു അജിയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം ഒറ്റപ്പെട്ട ഒന്നായി കാണാനാവില്ലെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
രാജ്യമാകെ സംവിധാനം ഉള്ള ആർഎസ്എസ് ക്യാംപുകളിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ രാജ്യത്തിനു തന്നെ നാണക്കേടാണെന്നും പ്രതികളുടെ അറസ്റ്റ് വൈകുന്നത് സിപിഎം–ആർഎസ്എസ് അന്തർധാര മൂലമാണെന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അനന്തു അജിയുടെ മരണത്തിൽ നിഷ്പക്ഷവും ശക്തവുമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കൂരാലിയിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജയിംസ് അധ്യക്ഷത വഹിച്ചു.
വി.ഐ. അബ്ദുൽ കരിം, ഷോജി ഗോപി, ബിബിൻ രാജ്, സനോജ് പനയ്ക്കൽ, ഗീതാരാജു, സേവിയർ മൂലകുന്ന്, തോമസ്കുട്ടി നെച്ചിക്കാട്ട്, രാഹുൽ ആർ.
നായർ, ആൽബിൻ ഇടമനശ്ശേരി, കിരൺ അരീക്കൽ, ജോബിഷ് ജോഷി, ഷിനാസ് കിഴക്കയിൽ, അഭിജിത് ആർ. പനമറ്റം, റിച്ചു കോപ്രാക്കളം, യമുന പ്രസാദ്, സിനിമോൾ കാക്കശേരി, നായിഫ് ഫൈസി, തോമസ് പാലക്കുഴ, ചാക്കോ കരിമ്പീച്ചിയിൽ, ജിബിൻ ശൗര്യം കുഴിയിൽ, ജിഷ്ണു ജിഷ്ണു പറപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]