കോട്ടയം ∙ ആർഎസ്എസിനെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ തമ്പാനൂർ പൊലീസ് യുവാവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.
ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കേസെടുത്താണു പൊലീസ് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരത്ത് ലോഡ്ജിൽ ജീവനൊടുക്കിയ പൊൻകുന്നം വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയുടെ (24) വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്.
അനന്തുവിന്റെ അമ്മ, സഹോദരി, 2 സുഹൃത്തുക്കൾ എന്നിവരിൽ നിന്നാണു മൊഴിയെടുത്തത്.
അനന്തു വിഷാദരോഗത്തിനു മരുന്നു കഴിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര കടുത്ത സമ്മർദത്തിലായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് ഇവർ മൊഴി നൽകിയെന്നാണു വിവരം. പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ചുരുക്കപ്പേരുകാരെ കുറിച്ച് ഇവർ സൂചന നൽകിയതായും വിവരമുണ്ട്.
അന്വേഷണം വേണം: കോൺഗ്രസ്
ന്യൂഡൽഹി ∙ ആർഎസ്എസ് ശാഖകളിലും ക്യാംപുകളിലും നടക്കുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ചു സമഗ്രാന്വേഷണം വേണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.
ആർഎസ്എസ് ക്യാംപിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.
സംഭവം ഞെട്ടിക്കുന്നതാണെന്നും അന്വേഷണം വേണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ആർഎസ്എസ് പരാതി നൽകി
കോട്ടയം ∙ അനന്തുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആർഎസ്എസ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതി നൽകി.
അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ആർഎസ്എസ് കോട്ടയം വിഭാഗ് കാര്യവാഹ് ആർ.സാനു നൽകിയ പരാതിയിൽ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]