കോട്ടയം ∙ കൊല്ലാട് ടാങ്കിൽ ഇന്നലെ വൈകിട്ടോടെ വെള്ളമെത്തി. രണ്ടായിരത്തോളം കുടുംബങ്ങൾക്ക് ആശ്വാസമായി.
പൈപ്പ് പൊട്ടിയത് മൂലം 25 ദിവസങ്ങളായി പനച്ചിക്കാട് പഞ്ചായത്തിലെ 8 വാർഡുകളിൽ ജലവിതരണം മുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച് മലയാള മനോരമയിൽ വന്ന വാർത്തയെത്തുടർന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ഉപരോധിച്ചിരുന്നു. എംഎൽഎയുമായി അധികൃതർ നടത്തിയ ചർച്ചയെ തുടർന്ന് രാത്രി 8ന് മുൻപ് പൊട്ടിയ പൈപ്പുകൾ നന്നാക്കുമെന്നും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നുമുള്ള രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
ഉപരോധം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിബി ജോൺ കൈതയിൽ അധ്യക്ഷത വഹിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ, നഗരസഭാംഗം ഷീനാ ബിനു, പഞ്ചായത്ത് അംഗങ്ങളായ മിനി ഇട്ടിക്കുഞ്ഞ്, മഞ്ജു രാജേഷ്, യുഡിഫ് മണ്ഡലം കൺവീനർ എസ്.രാജിവ്, അനിൽകുമാർ, ജയന്തി ബിജു, തങ്കച്ചൻ വേതക്കാട്, ജയൻ പി.മഠം തുടങ്ങിയവർ പ്രസംഗിച്ചു.നാട്ടകത്ത് ഒന്നര ദിവസം കഴിഞ്ഞ് ജലവിതരണം പുനരാരംഭിക്കുമെന്നും പരാതികൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന 0481– 2569142, 9188919954, 8547638560, എന്നീ നമ്പറുകളിൽ അറിയിക്കാമെന്നും അധികൃതർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]