
കോട്ടയം ∙ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനിൽ ബാഗുകൾ മോഷ്ടിക്കുന്ന സംഘമുണ്ട് ജാഗ്രതൈ. ട്രെയിൻ യാത്രയ്ക്കിടെ ബാഗുകൾ മോഷണം പോകുന്ന സംഭവങ്ങൾ പെരുകിയ സാഹചര്യത്തിലാണ് റെയിൽവേ സുരക്ഷാ സേനയുടെ മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ ബാഗ് മോഷ്ടിച്ച മൂന്നംഗ സംഘത്തെ പിടികൂടിയിരുന്നു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ 3 യാത്രക്കാരുടെ ബാഗ് കാണാതായെന്ന് അടുത്തയിടെ റിപ്പോർട്ട് ചെയ്തിരുന്നു.
റെയിൽവേ സുരക്ഷാസേന നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതു സിനിമാക്കഥകളെ വെല്ലുന്ന മോഷ്ടാക്കളുടെ തന്ത്രം.
ദീർഘദൂര യാത്രക്കാർ ഉപയോഗിക്കുന്ന ബാഗുകളുടെ അതേ നിറത്തിലും വലുപ്പത്തിലുമുള്ള ബാഗുകൾ അവരുടെ ബാഗിനടുത്തു വയ്ക്കും. ഇതു നിറയെ പഴയ തുണികളാകും.
തിരക്കേറുന്നതോടെ യാത്രക്കാരുടെ ബാഗുമായി മോഷ്ടാവ് സ്ഥലംവിടും. കഴിഞ്ഞ ദിവസം എറണാകുളത്തു പിടിയിലായ മലയാളി കവർച്ചാ സംഘത്തിൽനിന്നാണു ബാഗ് മോഷണത്തിന്റെ കഥ റെയിൽവേ സുരക്ഷാ സേനയ്ക്കു മനസ്സിലായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]