
കുമരകം ∙ രണ്ട് ഫൈബർ ചുണ്ടൻ വള്ളങ്ങൾ കുമരകത്തെത്തി. മത്സരങ്ങൾക്ക് ഇവ ഉപയോഗിക്കും.
ചെല്ലാനം സ്വദേശി ജോൺ മുടവമുറിയാണ് ചുണ്ടൻ വള്ളങ്ങൾ നിർമിച്ചത്. നെഹൃ ട്രോഫി വള്ളം കളിക്ക് ഫൈബർ ചുണ്ടൻ ഇറക്കാനാവില്ല.
മറ്റു വള്ളം കളികൾക്ക് ഉപയോഗിക്കാം. ഒരു ഫൈബർ ചുണ്ടനിൽ 55 പേർക്കു തുഴയാം. തടി കൊണ്ടു ചുണ്ടൻ വള്ളം നിർമിക്കുന്നതിനു കുറഞ്ഞത് 50 മുതൽ 60 ലക്ഷം രൂപ വരെ ചെലവാകും. ഫൈബറിലാകുമ്പോൾ ഒരു ചുണ്ടന് 10 ലക്ഷം രൂപ.
നിർമിക്കാൻ 4 മാസം എടുത്തു. വള്ളത്തിനുള്ളിൽ പ്രത്യേക വായു അറകളുണ്ട്.
മറിഞ്ഞാലും മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതലാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]