
നെടുങ്ങാടപ്പള്ളി ∙ ഏഴു പതിറ്റാണ്ട് നാടിനൊപ്പം ഓടിയ ‘ചങ്ക്’ ബസിന് നാട്ടുകാരുടെ ആദരം. ചങ്ങനാശേരി – മല്ലപ്പള്ളി – വായ്പൂര് റൂട്ടിൽ സർവീസ് നടത്തുന്ന ഫൗസിയ ബസിനാണു നാട്ടുകാർ സ്വീകരണം നൽകിയത്.
1957ലാണ് ഫൗസിയ സർവീസ് തുടങ്ങുന്നത്. കോവിഡ് കാലത്ത് മാത്രമാണ് സർവീസ് മുടങ്ങിയത്.
യാത്രക്കാരോട് മാന്യമായി പെരുമാറുന്ന ജീവനക്കാരും മുടക്കമില്ലാത്ത സർവീസുമാണു ഫൗസിയ ബസിനെ നാട്ടുകാരുടെ ചങ്കായി മാറ്റിയത്.
വായ്പൂര് സ്വദേശികളായ ബസ് ഡ്രൈവർ ഗിരീഷ് കുമാറിനെയും കണ്ടക്ടർ സലീമിനെയും മേഖലയിലെ വ്യാപാരി വിജയൻ, മുതിർന്ന ഡ്രൈവർ ജോർജ് എന്നിവർ ആദരിച്ചു. യാത്രക്കാർക്കു മധുരം വിതരണം ചെയ്തു.
കറുകച്ചാൽ, കുന്നന്താനം പഞ്ചായത്തംഗങ്ങളായ ഷീല പ്രസാദ്, ഗിരീഷ് കുമാർ, പൗരസമിതി അംഗങ്ങളായ മനോജ്, ജോബി, ജോസ്, ഈപ്പച്ചൻ മലയിൽ, പ്രിൻസ്, പ്രസാദ് കുറ്റപ്പുഴ, അനീഷ് തോമസ്, ദീപു, ജിനു, ഏബ്രഹാം ചാക്കോ, മാത്യു ഏബ്രഹാം, ബിജു, പ്രസാദ് അക്കരപ്പറമ്പിൽ, പ്രസാദ് പുതുക്കുളം, ലിജോ, വിനോദ്, നെടുങ്ങാടപ്പള്ളിയിലെ ഓട്ടോ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]