
കുറവിലങ്ങാട് ∙വജ്ര ജൂബിലി പ്രഭയിൽ തിളങ്ങുന്ന കുറവിലങ്ങാട് കോളജിനു യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ സ്വയംഭരണ പദവി നൽകി. കോളജുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനു നാക് നടത്തിയ മൂല്യനിർണയത്തിൽ 3.67 ഗ്രേഡ് പോയിന്റോടെ ജില്ലയിലെ കോളജുകളിൽ ദേവമാതാ കോളജ് ഒന്നാമതെത്തിയിരുന്നു.
കഴിഞ്ഞ വർഷത്തെ കെഐആർഎഫ്, എൻഐആർഎഫ് മൂല്യനിർണയത്തിൽ ജില്ലയിലെ സ്വയംഭരണ ഇതര കോളജുകളിൽ ഒന്നാം സ്ഥാനവും നേടി.
ഫാ.പോൾ ആലപ്പാട്ടിന്റെ നേതൃത്വത്തിൽ 1964ൽ ആരംഭിച്ച കോളജിൽ ഇപ്പോൾ ആയിരത്തിലധികം വിദ്യാർഥികളുണ്ട്. നൂറിലേറെ അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു.
11 ഓണേഴ്സ് ബിരുദ കോഴ്സുകൾ. ഇതിൽ 9 എണ്ണം എയ്ഡഡ് വിഭാഗത്തിലും രണ്ടെണ്ണം സ്വാശ്രയ മേഖലയിലുമാണ്.
ബിരുദാനന്തര ബിരുദ മേഖലയിൽ എയ്ഡഡ് വിഭാഗത്തിൽ അഞ്ചും സ്വാശ്രയ വിഭാഗത്തിൽ മൂന്നും പ്രോഗ്രാമുകൾ ഉണ്ട്. ഗവേഷണ വിഭാഗവും പ്രവർത്തിക്കുന്നു. മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ.ഡോ തോമസ് മേനാച്ചേരി, പ്രിൻസിപ്പൽ ഡോ.
സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ.
ഡിനോയ് മാത്യു കവളമ്മാക്കൽ, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ, ഡോ.
സരിത കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് നേട്ടം കൈവരിച്ചത്.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ അഭിനന്ദനങ്ങൾ നേർന്നു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു. കോളജിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പ്രാദേശിക കേന്ദ്രം അനുവദിച്ചതു കഴിഞ്ഞ ദിവസമാണ്.
ബിരുദ, ബിരുദാനന്തര ബിരുദ വിഭാഗങ്ങളിൽ 32 പഠന വിഷയങ്ങൾ സർവകലാശാലയിൽ ലഭ്യമാണ്. ദേവമാതാ കോളജിൽ 28 കോഴ്സുകളാണ് അനുവദിച്ചിരിക്കുന്നത്.
യുജിസി,പിഎസ്സി ഉൾപ്പെടെ റിക്രൂട്ടിങ് ഏജൻസികൾ എന്നിവയുടെ അംഗീകാരമുള്ളതാണ് കോഴ്സുകൾ. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലുമാണ് ക്ലാസുകൾ.അടുത്ത മാസം പ്രവേശന നടപടികൾ പൂർത്തിയാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]