
കോട്ടയം ∙ എരുമേലിയിലെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം യാഥാർഥ്യമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കലക്ടർ ചേതൻ കുമാർ മീണ. വലിയ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ജില്ലയുടെ പുരോഗതി വേഗത്തിലാക്കാം.
അത്തരം പദ്ധതികളാണ് ലക്ഷ്യം. ശബരി പദ്ധതി നടപ്പാക്കുന്നതിൽ സജീവമായി ഇടപെടുമെന്നും പുതിയ കലക്ടർ പറഞ്ഞു.
ജില്ലയുടെ വികസനം സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി കർമപദ്ധതി രൂപീകരിക്കും. തന്റെ നാടായ രാജസ്ഥാനിൽ നിന്നുവരെ സഞ്ചാരികൾ എത്തുന്ന സ്ഥലമാണ് കുമരകം.
വിനോദസഞ്ചാര പാതയുടെ ഇടത്താവളമായി മാറാനായതാണ് രാജസ്ഥാന്റെ നേട്ടം.
എന്നാൽ കേരളത്തിലെയും കോട്ടയത്തെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഡൽഹിയിൽനിന്ന് കേരളത്തിലേക്കു മടങ്ങിയെത്തുമ്പോൾ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയ സന്തോഷമാണുള്ളതെന്നും ചേതൻ കുമാർ മീണ പറഞ്ഞു.
ജില്ലയുടെ അൻപതാം കലക്ടറായ ചേതൻ കുമാർ (29) ഇന്നലെ രാവിലെ 10.30ന് ആണ് കലക്ടറേറ്റിലെത്തിയത്.
എഡിഎം എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു. സ്ഥാനമൊഴിഞ്ഞ കലക്ടർ ജോൺ വി.സാമുവൽ ചുമതലകൾ കൈമാറി.
2018 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം രാജസ്ഥാനിലെ ദൗസ ജില്ലക്കാരനാണ്. അച്ഛൻ പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യ ദേവി.
ഭാര്യ ഡോ.
ശാലിനി മീണ. പാലക്കാട് അസിസ്റ്റന്റ് കലക്ടർ, തിരുവല്ല, നെടുമങ്ങാട് എന്നിവിടങ്ങളിൽ സബ് കലക്ടർ, എറണാകുളം ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മിഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡൽഹി കേരള ഹൗസ് അഡിഷനൽ റസിഡന്റ് കമ്മിഷണർ സ്ഥാനത്തുനിന്നാണ് കോട്ടയം കലക്ടറായി നിയമനം ലഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]