ഇന്ന്
∙നാളെ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക. കാലാവസ്ഥ
∙ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.
∙ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
ഈരാറ്റുപേട്ട ∙ എംഇഎസ് ജംക്ഷൻ, മറ്റക്കാട്, കിഷോർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ∙ ആശ്രമം സ്കൂൾ, മിനി ഇൻഡസ്ട്രി ഭാഗങ്ങളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സ്പോട്ട് അഡ്മിഷൻ
പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ബി.ടെക് (കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, എംസിഎ, ബിസിഎ, ഡിപ്ലോമ എന്നീ കോഴ്സുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 9895187685, 9188405172.
അധ്യാപക ഒഴിവ്
ഉഴവൂർ ∙ഒഎൽഎൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സുവോളജി തസ്തികയിൽ അതിഥി അധ്യാപക ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 8ന് 10ന് സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണം.
9447691217.
അഭിനയ ശിൽപശാല
കോട്ടയം ∙ ബിസിഎം കോളജ് സോഷ്യൽവർക്ക് വിഭാഗം നാളെ മുതൽ 17 വരെ ‘അരങ്ങ്’ അഭിനയ ശിൽപശാല മാങ്ങാനം ക്രൈസ്തവ ആശ്രമത്തിൽ നടത്തും. പ്രവേശന തീയതി നീട്ടി
കോട്ടയം ∙ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) പ്രവേശന തീയതി നീട്ടി. ഡിസിഎ കോഴ്സ് പ്രവേശന തീയതി പിഴയില്ലാതെ 30 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 12 വരെയുമാണ് നീട്ടിയത്.
ഏവിയേഷൻ മാനേജ്മെന്റ് കോഴ്സ്
കോട്ടയം ∙ ബിസിഎം കോളജും സ്പീഡ് വിങ്സ് അക്കാദമിയുമായി സഹകരിച്ച് പാർട് ടൈം ഏവിയേഷൻ മാനേജ്മെന്റ് കോഴ്സ് നടത്തുന്നു.
അഡ്മിഷന് ബന്ധപ്പെടണം. ഫോൺ: 9496280028.
തൊഴിൽമേള 16 ന്
കോട്ടയം ∙ കലക്ടറേറ്റിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ നാലു പ്രമുഖ കമ്പനികളിലെ നൂറിലേറെ ഒഴിവുകളിലേക്കായി 16ന് 10ന് തൊഴിൽമേള നടത്തും. എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്തവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
റജിസ്റ്റർ ചെയ്യാത്തവർക്ക് 300 രൂപ ഫീസ് അടച്ചും പങ്കെടുക്കാം. ഫോൺ: 04812563451, 8138908657.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]