
മരങ്ങാട്ടുപിള്ളി ∙ ആരാധനാലയത്തിലെ മോഷണശ്രമം പരാജയപ്പെട്ടതിനെ തുടർന്നു ലഹളയുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഇലയ്ക്കാട് വരിക്കാൻതടത്തിൽ ജോഷിയെ (41) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പുലർച്ചെ മരങ്ങാട്ടുപിള്ളി പ്രദേശത്തെ ആരാധനാലയത്തിൽ മോഷണം നടത്താൻ ജോഷി ശ്രമിച്ചിരുന്നു.
ശ്രമം പരാജയപ്പെട്ടതോടെ മറ്റു മതവിശ്വാസികൾ പ്രാർഥനയ്ക്കു ഉപയോഗിക്കുന്ന വസ്തുക്കൾ ഉള്ളിൽ ഉപേക്ഷിച്ചു കടന്നു. പ്രകോപനം ഉണ്ടാക്കി മത വികാരത്തിന്റെ പേരിൽ ലഹള സൃഷ്ടിക്കാനാണ് ജോഷി ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
കോടതി റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]