
ചെസ് മത്സരം 18 മുതൽ:
കോട്ടയം ∙ കേരളത്തിലെ ആദ്യ ചെസ് ഗ്രാൻഡ് മാസ്റ്റർ ഇന്റർനാഷനൽ കാറ്റഗറി മത്സരം 18, 19, 20 തീയതികളിൽ ഏറ്റുമാനൂർ സാൻജോസ് കൺവൻഷൻ സെന്ററിൽ. ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ചെസ് അക്കാദമി മത്സരം നടത്തുന്നത്.
വിവിധ വിഭാഗങ്ങളിലായി 11.5 ലക്ഷം രൂപ സമ്മാനം. റജിസ്ട്രേഷന്: 9895030071.
ഗ്ലോബൽ രാമായണ ഫെസ്റ്റിവൽ
കോട്ടയം ∙ പാഞ്ചജന്യം ഭാരതത്തിന്റെ നേതൃത്വത്തിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ ഗ്ലോബൽ രാമായണ ഫെസ്റ്റിവൽ നടത്തും.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നടത്തുന്ന ഫെസ്റ്റിവലിൽ വിദ്യാർഥികൾക്കു വേണ്ടി സംഗീതം, ക്വിസ്, ഉപന്യാസം, കലാ സാഹിത്യ ചിത്രരചനാ മത്സരങ്ങൾ ഉണ്ടാകും. ഡോ.
കെ.ഓമനക്കുട്ടി (ചെയർ.), ഡോ. ടി.പി.ശശികുമാർ (ദേശീയ അധ്യക്ഷൻ) തുടങ്ങിയവർ ഉൾപ്പെടുന്ന 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ ജില്ലാ നിർമിതി കേന്ദ്രത്തിൽ ഡിസൈൻ എൻജിനീയർ തസ്തികയിലേക്ക് ആർക്കിടെക്ചർ /ആർക്കിടെക്ചർ എൻജിനീയറിങ്ങിൽ ഡിഗ്രിയും 5 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
18നകം അപേക്ഷിക്കണം. ഫോൺ: 9496325478
വൈദ്യുതി മുടക്കം
തീക്കോയി ∙ സുഭിക്ഷം, ചാത്തപ്പുഴ, സഫാ, കുളത്തിങ്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ കേളൻകവല ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും എസ്എൻഡിപി മില്ലുകവല, പാപ്പാഞ്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും. തെങ്ങണ ∙ ചെത്തിപ്പുഴ ഡോക്ടേഴ്സ് ക്വാർട്ടേഴ്സ്, ചെത്തിപ്പുഴ ഹോസ്പിറ്റൽ, മോർച്ചറി, സബ് സ്റ്റേഷൻ, അൽഫോൻസ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ ചെത്തിപ്പുഴ കടവ്, കനറാ പേപ്പർമിൽ, കനറാ പേപ്പർമിൽ എച്ച്ടി, ചെത്തിപ്പുഴ പഞ്ചായത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ എസ്ഇ കവല, കോഴിമല, ഞാലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ ഐരുമല, കുന്നേവളവ്, കൊച്ചുവേലിപ്പടി, ചെറുവള്ളിക്കാവ്, കുറ്റിക്കൽകണ്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ∙ ജാപ് നമ്പർ: 1, നമ്പർ :2, പെരുമാനൂർകുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ പൊങ്ങമ്പാറ, ഞണ്ടുകുളം, മാടത്താനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും പമ്പൂർകവല, കങ്ങഴക്കുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഒന്ന് മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]