
ഐങ്കൊമ്പ് ∙ പ്രകൃതി ദുരന്തത്തിനു സർക്കാർ സഹായം പ്രതീക്ഷിച്ച ദുരന്തബാധിതർക്കു ഒരു വർഷം കഴിഞ്ഞിട്ടും നിരാശ മാത്രം. കടനാട് പഞ്ചായത്തിൽ ഐങ്കൊമ്പ് 10ാം വാർഡിൽ കൊടുങ്കാറ്റിലും തീവ്രമഴയിലും 24 വീടുകൾക്ക് നാശനഷ്ടവും കൃഷിനാശവും ഉണ്ടായി. കടം മേടിച്ചു വീട് താൽക്കാലികമായി നന്നാക്കി താമസിച്ചു.
മാണി സി.കാപ്പൻ എംഎൽഎയുടെ നിർദേശപ്രകാരം പാലാ ആർഡിഒ നേരിട്ടെത്തി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും, പഞ്ചായത്ത് മെംബർ സിബി ചക്കാലയ്ക്കലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത്, വില്ലേജ് എന്നിവിടങ്ങളിൽ നിന്നും നഷ്ടങ്ങളുടെ കണക്കെടുത്ത് കലക്ടർക്കു കൊടുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഒന്നാം വാർഷികത്തിലും നഷ്ടപരിഹാരം കിട്ടുകയോ നടപടികൾ എന്തായി എന്ന മറുപടി ലഭിക്കുകയോ ചെയ്തിട്ടില്ല. ഇനി എന്തു ചെയ്യുമെന്നറിയാതെ വലയുകയാണ് ഇവർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]