
കോട്ടയം ∙ സൂചിയിൽ നൂലുകോർക്കുന്ന ഏകാഗ്രതയോടെ കടന്നില്ലെങ്കിൽ വാതിൽപ്പടിയിൽ തലയിടിക്കും. വർഷങ്ങളായി ചിങ്ങവനം പൊലീസ് സ്റ്റേഷന്റെ അവസ്ഥ ഇതാണ്. അൻപതോളം ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഈ ഇടുങ്ങിയ കെട്ടിടത്തിലേക്ക് ഭൂരിഭാഗം ഉദ്യോഗസ്ഥരും തലകുനിച്ചാണ് കയറുന്നത് തന്നെ.
സ്റ്റേഷനിലേക്ക് കയറുന്ന ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലുകളടക്കം ഇടുങ്ങിയതാണ്.
പരാതിയുമായി എത്തുന്നവർക്ക് ഇരിക്കാൻ പോലും സൗകര്യമില്ല. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങളും പരിമിതം.കാലപ്പഴക്കമുള്ള കസേരകളും മേശയുമാണ് സ്റ്റേഷനിലെന്നു ഉദ്യോഗസ്ഥർ പറയുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്റ്റേഷനുകളിൽ ഒന്ന് ചിങ്ങവനമാണ്.
ഫാൻ വീട്ടിൽനിന്ന് കൊണ്ടുവരും
വേനൽക്കാലത്തു സ്വന്തം വീട്ടിൽ നിന്നു ഫാൻ എത്തിച്ച് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥരുണ്ട്.
ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളിലും ഇരിപ്പിടങ്ങളും മേശയും പരിമിതമാണ്. കഴിഞ്ഞ മാസം കേരള പൊലീസ് അസോസിയേഷൻ (കെപിഎ) ജില്ലാ കൺവൻഷനിൽ അവതരിപ്പിച്ച പ്രമേയത്തിൽ ഇരിപ്പിടമില്ലാത്ത ദുരവസ്ഥ ചൂണ്ടിക്കാണിച്ചിരുന്നു.
പുതിയ കംപ്യൂട്ടറുകൾ എത്തും
ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് 21 പുതിയ കംപ്യൂട്ടറുകൾ എത്തും. 8 മുതൽ 9 വർഷം പഴക്കമുള്ള പഴയ മോഡൽ കംപ്യൂട്ടറുകളാണ് സ്റ്റേഷനുകളിലുള്ളത്.
പുതിയ കംപ്യൂട്ടറുകൾ ജില്ലയിലെ സ്റ്റേഷനുകളുടെ ആവശ്യാനുസരണം നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]