
സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് കാൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തമ്പലക്കാട് ∙ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു കാൽ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തമ്പലക്കാട് താഴത്തുകാവിൽ മജേഷ് മോഹനന്റെ (40) ഇടതു കാലാണ് വലിയ കല്ലുകൾക്കിടയിൽ കുടുങ്ങിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കല്ലുകൾ മാറ്റിയാണ് മജേഷിന്റെ കാൽ പുറത്തെടുത്തത്.
മജേഷിന്റെ ഇടതു കൈക്കു പൊട്ടലുമുണ്ടായി. ഇന്നലെ രാവിലെ പത്തരയോടെ തമ്പലക്കാട് തൊണ്ടുവേലി ബേബി വട്ടയ്ക്കാടിന്റെ വീടിന്റെ പിൻവശത്തെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുവീണത്. പെയ്ന്റ് ചെയ്യുന്നതിനായി മജേഷ് സംരക്ഷണഭിത്തി വൃത്തിയാക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.