
കോട്ടയം ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
യാത്ര നിരോധനം: കോട്ടയം ∙ കനത്ത മഴയുടെ സാഹചര്യത്തിൽ 15 വരെ ജില്ലയിൽ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും 15 വരെ നിരോധിച്ചിട്ടുണ്ട്.
വാർഡ് വിഭജനം; ഹിയറിങ് 21ന്
കോട്ടയം ∙ സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരടുനിർദേശങ്ങൾ സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മിഷന് പരാതി നൽകിയിട്ടുള്ളവർക്കുള്ള ഹിയറിങ് 21ന് ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഹിയറിങ് നടക്കുക. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മിഷൻ നേരിൽ കേൾക്കുക. ജില്ലയിലുള്ളവർക്കായുള്ള ഹിയറിങ് 23ന് രാവിലെ 9 മുതൽ എറണാകുളം ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.
എംസിഎ കോഴ്സിന് അംഗീകാരം
കിടങ്ങൂർ ∙ എൻജിനീയറിങ് കോളജിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ സയൻസ് കോഴ്സിനു (എംസിഎ) എഐസിടിഇ അംഗീകാരം ലഭിച്ചു. 60 സീറ്റുകളിലാണ് എപിജെ അബ്ദുൽ കലാം കേരള ടെക്നോളജിക്കൽ സർവകലാശാലയുടെ അഫിലിയേഷനോടെ പ്രവേശനം നൽകുന്നത്. https://lbsapplications.kerala.gov.in/mca2025/ വഴി ഓൺലൈനായി 15നു മുൻപ് അപേക്ഷിക്കണം. ഫോൺ: 9895069770, 9188255056.
മാനേജ്മെന്റ് സീറ്റ്
കോട്ടയം ∙ ബേക്കർ കോളജ് ഫോർ വിമനിൽ ബികോം, ബിസിഎ, ബിഎസ്സി സൈക്കോളജി കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 83040 97596.
സീറ്റൊഴിവ്
പെരുവ ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡുകളിൽ പ്രവേശനത്തിന് എസ്എസ്എൽസി വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 20ന് മുൻപ് അപേക്ഷിക്കണം. 30% സീറ്റുകൾ പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഫോൺ: 04829 292678, 8592055889.
ഹിന്ദി അധ്യാപക ഒഴിവ്
പെരുവ ∙ ഗവ. ബോയ്സ് ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 16 ന് തീയതി 10 ന് അഭിമുഖത്തിനായി സ്കൂളിൽ എത്തിച്ചേരണമെന്നു ഹെഡ്മിസ്ട്രസ് അറിയിച്ചു
പിജി പ്രവേശനം
ചങ്ങനാശേരി ∙ എസ്ബി കോളജിൽ ലൈബ്രറി സയൻസിൽ പിജി പ്രവേശനം ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണു യോഗ്യത. വിവരങ്ങൾക്ക്: 8893640276, www.sbcollege.ac.in
എച്ച്എസ്ടി
തലയോലപ്പറമ്പ് ∙ എ.ജെ.ജോൺ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിൽ താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 17ന് 11ന് ഓഫിസിൽ നേരിട്ട് ഹാജരാകണം.
ജെൻഡർ റിസോഴ്സ് സെന്ററിൽ നിയമനം
കോട്ടയം ∙ പള്ളം ബ്ലോക്ക് പഞ്ചായത്തിലെ ജെൻഡർ റിസോഴ്സ് സെന്ററിലേക്കു വിമൻസ് സ്റ്റഡീസ് / ജെൻഡർ സ്റ്റഡീസ് / സോഷ്യൽ വർക് / സൈക്കോളജി / സോഷ്യോളജി ബിരുദാനന്തര ബിരുദമുള്ള വനിതകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രായപരിധി: 22-36.
വയോജനങ്ങൾക്ക് യോഗാ പരിശീലനം പദ്ധതിക്കായി യോഗാ പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎൻവൈഎസ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ, യോഗാ അസോസിയേഷൻ / സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ളവർക്ക് അപേക്ഷിക്കാം.
18നു രാവിലെ 10നു പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റ, സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം പങ്കെടുക്കണം. ഫോൺ: 9446097244.
കാഷ് അവാർഡിന് അപേക്ഷിക്കാം
കോട്ടയം ∙ 2024-25 അധ്യയന വർഷത്തിൽ 10–ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിന്റെ ജില്ലയിലെ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 15നകം അപേക്ഷിക്കണം. ഫോൺ: 0481 2300762.
വാർഷിക മസ്റ്ററിങ് 25 മുതൽ
കോട്ടയം ∙ 2024 ഡിസംബർ 31നു സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോർഡിന്റെ പെൻഷൻ അനുവദിച്ചവർ വാർഷിക മസ്റ്ററിങ് 25 മുതൽ ഓഗസ്റ്റ് 24നകം പൂർത്തിയാക്കണം. ഫോൺ: 0481 2300762.
പാരാ ലീഗൽ വൊളന്റിയറാകാം
കോട്ടയം ∙ ജില്ലാ നിയമസേവന അതോറിറ്റിയിലും കോട്ടയം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലും പാരാ ലീഗൽ വൊളന്റിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്കു മുൻഗണന. 19നകം അപേക്ഷിക്കണം. ഫോൺ: 0481 2572422.
ഐടിഐ പ്രവേശനം
കോട്ടയം ∙ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിരിക്കുന്ന ഐടിഐ സീറ്റുകളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ 13 ഐടിഐകളിലായി 14 ട്രേഡുകളിൽ 308 സീറ്റുകളാണു സംവരണം ചെയ്തിട്ടുള്ളത്. 10–ാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.labourwelfarefund.in
സ്പോട് അഡ്മിഷൻ
കോട്ടയം ∙ കെൽട്രോണിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് (യോഗ്യത: പ്ലസ്ടു), ഡിപ്ലോമ ഇൻ പ്രീസ്കൂൾ ടീച്ചർ ട്രെയ്നിങ് (യോഗ്യത: എസ്എസ്എൽസി) കോഴ്സുകളിലേക്കു സ്പോട് അഡ്മിഷൻ നടത്തുന്നു. ഒരു വർഷമാണു കോഴ്സിന്റെ കാലാവധി. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കെൽട്രോൺ നോളജ് സെന്ററിൽ എത്തണം. ഫോൺ: 9072592412.
വൈദ്യുതിമുടക്കം
മീനടം ∙ വത്തിക്കാൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ നടേപ്പീടിക, വട്ടുകളം, കൂവപ്പൊയ്ക, മൂങ്ങാക്കുഴി, പുലിക്കുന്ന്, കാരിമലപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ പൂവത്തുംമൂട്, ചമയംകര, നടുക്കുടി, കെഡബ്ല്യുഎ പമ്പ് ഹൗസ്, പറമ്പുകര, എട്ടുപറ, അയർക്കുന്നം പഞ്ചായത്ത്, വെട്ടുവേലി പള്ളി, തെക്കനാട്ട് മിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ
5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.