പാലാ ∙ മരണത്തെ മുഖാമുഖം കണ്ട പോരാട്ടത്തിനൊടുവിൽ സങ്കീർണ്ണമായ മസ്തിഷ്ക ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ 50 കാരന് പുനർജന്മം.
മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗത്തിന്റെ വിദഗ്ധ ചികിത്സയാണ് ഇദ്ദേഹത്തിന് പുനർജന്മം നൽകിയത്. രണ്ട് മാസം മുൻപ് വീട്ടിൽ വച്ചുണ്ടായ വീഴ്ചയെത്തുടർന്നാണ് പാലാ സ്വദേശിയായ 50കാരന്റെ നില വഷളായത്.
കഠിനമായ തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിലെ രക്തധമനി പൊട്ടി കഠിനമായ രക്തസ്രാവം (സബ് അരക്നോയിഡ് ഹെമറേജ്) ഉണ്ടായതായി കണ്ടെത്തി. അബോധാവസ്ഥയിൽ അതീവ ഗുരുതരാവസ്ഥയിലായ നിലയിലാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.
തലച്ചോറിലെ പ്രധാന രക്തധമനിയിൽ ഉണ്ടായ വീക്കമാണ് രക്തസ്രാവത്തിന് കാരണമായതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സങ്കീർണ്ണമായ ശസ്ത്രക്രിയയും തുടർ ചികിത്സകളും നടത്തിയത്.
തലച്ചോറിലെ അമിതമായ ദ്രാവക സമ്മർദ്ദം കുറയ്ക്കുന്നതിനായി വി.പി.ഷണ്ട് ശസ്ത്രക്രിയയാണ് ആദ്യം നടത്തിയത്. ഏതാനും ദിവസത്തിനു ശേഷം അതീവ സങ്കീർണ്ണമായ ക്രേനിയോട്ടമി ശസ്ത്രക്രിയയിലൂടെ രക്തധമനിയിലെ വീക്കം അന്യൂറിസം ക്ലിപ്പിങ്ങിലൂടെ സുരക്ഷിതമാക്കി.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സാ കാലയളവ് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
ഐസിയുവിൽ കഴിയവേ കഠിനമായ ന്യൂമോണിയ, ഹൃദയമിടിപ്പ് കുറയുന്ന അവസ്ഥ എന്നിവയും അദ്ദേഹത്തെ ബാധിച്ചു. ഒരു ഘട്ടത്തിൽ ശ്വസനതടസ്സം നേരിട്ടപ്പോൾ ശ്വാസനാളത്തിൽ ദ്വാരമിട്ട് (ട്രക്കിയോസ്റ്റമി) വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.
ഡോക്ടർമാരുടെയും നഴ്സിങ് ജീവനക്കാരുടെയും കൃത്യമായ പരിചരണത്തിലൂടെ വെന്റിലേറ്റർ സഹായം ഒഴിവാക്കാനും ആരോഗ്യനില സാധാരണ നിലയിലാക്കാനും സാധിച്ചു. ഒരു മാസത്തിനു ശേഷം ആശുപത്രി വിടുമ്പോൾ പൂർണ്ണ ബോധാവസ്ഥയിലായിരുന്നു 50കാരൻ.
കൈകാലുകൾ ചലിപ്പിക്കാനും സംസാരം തിരിച്ചുകിട്ടാനും അദ്ദേഹം പ്രാപ്തനായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

