ഏന്തയാർ ∙ ജെജെ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ (ജെജെ എംഎംഎച്ച്എസ്എസ്) ലഹരിവിരുദ്ധ ബോധവൽക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.ആർ.അജയ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജോസഫ് എം.
കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത പരിപാടി ലഹരിവിരുദ്ധ പ്രതിജ്ഞയോടെ സമാപിച്ചു.
പരിപാടികൾക്ക് പ്രധാനാധ്യാപകൻ ജോസ് ജോസഫ് ലഹരി വിരുദ്ധ ക്ലബ് കോഓർഡിനേറ്റർ ജോബിൻ ജോസ് എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

