കോട്ടയം ∙ ഓഫ് റോഡ് ജീപ്പിന്റെ വളയം പിടിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങിയ റിയ ചീരാംകുഴിയ്ക്ക് തകർപ്പൻ ജയം. പാലാ നഗരസഭ കവീകുന്ന് 8–ാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായാണ് റിയ മത്സരിച്ചത്.
വനിത വാർഡ് കൂടിയായിരുന്നു ഇത്. പിതാവ് ബിനോ പകർന്നു നൽകിയ ജീപ്പ് റേസിങ് കമ്പമാണ് റിയയെ ഓഫ് റോഡിങ്ങിന്റെ ലോകത്ത് എത്തിച്ചത്.
എട്ടാം ക്ലാസ് മുതൽ തന്നെ ഡ്രൈവിങ് പരിശീലനം നടത്തി.
8 വയസ്സായപ്പോൾ ലൈസൻസ് എടുത്തു. അതിനുശേഷം ഓഫ് റോഡ് ഇവന്റുകളിൽ മത്സരിക്കാൻ പോകുമായിരുന്നു.
2014ൽ പാലായിൽ ആണ് ആദ്യമായി ട്രാക്കിൽ ഇറങ്ങുന്നത്. അതിൽ വിജയിച്ചതോടെ ഹരമായി മാറുകയായിരുന്നു.
22 വയസ്സായപ്പോൾ ഹെവി ലൈസൻസ് എടുത്ത് ഹെവി വാഹനങ്ങൾ ഓടിക്കാൻ തുടങ്ങി. അധ്യാപിക കൂടിയാണ് റിയ.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് riya_bino/ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

