കോട്ടയം ∙ പൊട്ടിയ പൈപ്പ് ആരു നന്നാക്കുമെന്നു ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ തർക്കം 26 ദിവസമായും അവസാനിച്ചില്ല. പനച്ചിക്കാട് പഞ്ചായത്തിലെയും കോട്ടയം നഗരസഭയിലെയും 5,000 ഗാർഹിക ഉപഭോക്താക്കൾക്കുള്ള ശുദ്ധജല വിതരണം മുടങ്ങി.
ഇറഞ്ഞാലിൽ ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയതിലാണു തർക്കം.ഇറഞ്ഞാൽ തോട് ഭാഗത്ത് റോഡിനു വീതി കൂട്ടുന്ന ജോലി പൊതുമരാമത്ത് വകുപ്പ് നടത്തിവരുന്നതിനിടെ സെപ്റ്റംബർ 17നാണ് മണ്ണുമാന്തി യന്ത്രം തട്ടി പൈപ്പ് ലൈൻ പൊട്ടിയത്.
പേരൂരിൽനിന്നു നാട്ടകത്തെ സംഭരണ ടാങ്കിലേക്കു വെള്ളമെത്തിക്കുന്ന ലൈനാണിത്.പ്രധാന പൈപ്പുകളുടെ സമീപത്തു കൂടെയുള്ള 2 ലൈനുകളിലും പൊട്ടലുണ്ടായി. ഒരിടത്തുണ്ടായ പൊട്ടലിന് ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു.
എന്നാൽ സമീപത്തെ മറ്റു 2 പൊട്ടലുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്.
കോൺഗ്രസ് പ്രതിഷേധം ഇന്ന്
പനച്ചിക്കാട്, കൊല്ലാട്, നാട്ടകം, ചിങ്ങവനം, കഞ്ഞിക്കുഴി പ്രദേശങ്ങളിൽ കുടിവെള്ളം എത്താത്തതിൽ പ്രതിഷേധിച്ച് ഇന്നുരാവിലെ 10.30നു ജല അതോറിറ്റി ഓഫിസിനു മുന്നിൽ കോൺഗ്രസ് കൂട്ടായ്മ നടത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]