ഏറ്റുമാനൂർ∙ പട്ടിത്താനം മണർകാട് ബൈപാസ് റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
ആർക്കും പരുക്കില്ല. സമീപത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആകാശ് പ്രദീപിന്റെ കാറിന്റെ പിന്നിലേക്ക് പേരൂർ ഭാഗത്തുനിന്ന് എത്തിയ അക്ഷരം വീട്ടിൽ അഖിൽ ജയകുമാറിന്റെ വാഹനം ഇടിക്കുകയായിരുന്നു.
ഇതേ സമയം ഏറ്റുമാനൂർ ഭാഗത്തുനിന്ന് കണ്ടം ചിറയിലേക്ക് പോവുകയായിരുന്നു വെള്ളാപ്പള്ളി മറ്റത്തിൽ ജേക്കബ് മാത്യുവിന്റെ വാഹനം അഖിലിന്റെ കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]