നെടുംകുന്നം ∙ ഇന്നലെ രണ്ടരയോടെ ഉണ്ടായ ശക്തമായ മഴയിൽ നെടുംകുന്നത്തും പരിസര പ്രദേശങ്ങളിലും വ്യാപകനാശം. ഒട്ടേറെ വീടുകളുടെ മേൽക്കൂര മരം വീണും കാറ്റിലും തകർന്നു.
വെളിയംകുന്ന് എഴികാട് ഷിബുവിന്റെ വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകൾ കാറ്റിൽ തകർന്നു. നെടുംകുന്നം അരണപ്പാറ കളരിക്കൽ ഹരിയുടെ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരുന്ന വീടിന് മുകളിൽ മരം വീണു തകർന്നു.നെടുംകുന്നം-മൈലാടി റോഡിലും കുളങ്ങര റോഡിലും മരങ്ങൾ വീണ് ഗതാഗതം മണിക്കൂറോളം മുടങ്ങി.
പാറക്കൽ-മാനങ്ങാടി റോഡിലും മരങ്ങൾ വീണ് വൈദ്യുത ലൈനുകൾ പൊട്ടിവീണു.
റബർ, വാഴ, കപ്പ തുടങ്ങി കൃഷികൾ വ്യാപകമായി നശിച്ചു. കങ്ങഴ മുണ്ടത്താനത്തും മരം വീണ് വൈദ്യുത ലൈൻ തകർന്നു.
ഇലയ്ക്കാട് റോഡരികിൽ സ്ഥാപിച്ചിരുന്ന പരസ്യബോർഡ് ഇളകി വീണു. പത്തനാട് ചിറക്കുന്നേൽ ബിനുഭവനിൽ ബിനുമോന്റെ വീടിന്റെ അടുക്കള മരം വീണ് പൂർണമായി തകർന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]