കോട്ടയം ∙ പനയിൽ കയറി കള്ളു കട്ടു കുടിക്കുന്ന മരപ്പട്ടിയെ വനംവകുപ്പ് ഷെഡ്യൂൾ രണ്ടിൽനിന്ന് ഒന്നിലേക്കു മാറ്റി. പുതിയ നിയമപ്രകാരം ശല്യക്കാരനായ മരപ്പട്ടിയെ പിടികൂടണമെങ്കിൽ ഉന്നതോദ്യോഗസ്ഥരുടെ പ്രത്യേക അനുമതി തേടണം.
വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടു സ്ഥാപിച്ച് പിടികൂടാൻ പറ്റാതെ വന്നതോടെ മരപ്പട്ടിയെ പിടികൂടി കാട്ടിലയയ്ക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. ഇതോടെ നാട്ടിൻപുറത്തെ ശല്യം രൂക്ഷമായി.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ അക്രമസ്വഭാവം മരപ്പട്ടി കാട്ടാണ്ടെന്നും വനംവകുപ്പ് പറയുന്നു.
ശല്യം വർധിച്ചതോടെ ഏറ്റവും ബുദ്ധിമുട്ടുന്നതു കള്ളുചെത്തുകാരും തട്ടിൻപുറമുള്ള വീട്ടുടമസ്ഥരുമാണ്.
പനകളിൽ കള്ളു കുറഞ്ഞതോടെ ചെത്തുതൊഴിലാളികൾ നടത്തിയ അന്വേഷണത്തിൽ മരപ്പട്ടി കുടുംബം കൂട്ടത്തോടെ പനയിൽ കയറി കള്ളു കുടിക്കുന്നതും കണ്ടെത്തി. പനങ്കുലയിലെ കായ്കളും ഭക്ഷിക്കും.
വനത്തിലെയും നാട്ടിൻപുറത്തെയും പനകളുടെ വ്യാപനത്തിൽ പ്രധാന പങ്ക് മരപ്പട്ടിക്കാണ്. വിസർജ്യത്തിലൂടെ പുറംതള്ളുന്ന പനങ്കുരുവാണ് പലയിടത്തും വളരുന്നത്.
ശല്യം അകറ്റാൻ
∙ വീടിനുള്ളിലെ മച്ചിലും സീലീങിന്റെ പുറത്തും വെളിച്ചം ഉറപ്പാക്കണമെന്നു വനംവകുപ്പ് പറയുന്നു.
പകൽ ബൾബ് തെളിച്ചാൽ ശല്യമുണ്ടാകില്ല.പാറ്റാഗുളിക വിതറിയാലും ശല്യം കുറയ്ക്കാനാവും. മച്ചിനു പുറത്തെയും സീലിങ് ചെയ്ത ഭാഗത്തെയും തുറന്നു കിടക്കുന്ന ഭാഗം അടയ്ക്കണം.
പകൽ കാഴ്ച കുറവുള്ള മരപ്പട്ടി രാത്രിയാണ് തീറ്റ തേടുന്നത്. പകൽ ഇരുട്ടുള്ള സ്ഥലങ്ങളിൽ ഇവ ഇടംപിടിക്കുമെന്നും വനംവകുപ്പ് പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]