
കോട്ടയം ∙ 69 വർഷത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കി കോട്ടയം റെയിൽവേ സ്റ്റേഷന്റെ ‘ഐക്കൺ’ വിസ്മൃതിയിലേക്ക്. 3 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള റെയിൽവേ സ്റ്റേഷനിലെ ആദ്യ കാൽനട
മേൽപാലം പൊളിക്കുന്നു. 16 മുതൽ സെപ്റ്റംബർ 13 വരെ നീണ്ടു നിൽക്കുന്ന ജോലികളിലൂടെയാണു പാലം പൊളിച്ചു നീക്കുന്നത്.
16 മുതൽ 31 വരെ പ്രാഥമിക ജോലികൾ പൂർത്തിയാക്കും. 14 മുതൽ പാലത്തിലേക്കുള്ള പ്രവേശനം നിരോധിക്കും.
ഇതോടെ കോട്ടയത്തെ ഇരട്ടത്തുരങ്കം പോലെ യാത്രക്കാരുടെ മറ്റൊരു നൊസ്റ്റാൾജിയയും ഇല്ലാതാകുന്നു. 17.79 മീറ്റർ നീളവും 3.3 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.
ആദ്യ മേൽപാലം
കോട്ടയം റെയിൽവേ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കിയ 1956ൽ നിർമിച്ചതാണ് ഇപ്പോൾ പൊളിക്കുന്ന മേൽപാലം.
പ്രധാന കവാടത്തിൽ നിന്ന് 1, 2,3 പ്ലാറ്റ്ഫോമുകളിലേക്ക് എത്താൻ നിർമിച്ച കോൺക്രീറ്റ് മേൽപാലമാണു നിർമിച്ചത്. ഇപ്പോൾ ഇരുമ്പ് ഗർഡറുകൾ ഉപയോഗിച്ചാണു മേൽപാലങ്ങൾ നിർമിക്കുന്നത്. ഡീസൽ എൻജിൻ ഓടിയ കാലത്ത് ആ ഉയരത്തിലാണ് അന്നത്തെ മേൽപാലം നിർമാണം. ഇലക്ട്രിക് എൻജിനുകൾ വന്നതോടെ ഇലക്ട്രിക് ലൈനുകൾക്ക് വേണ്ട
ക്ലിയറൻസ് മേൽപാലത്തിന് ഇല്ലാതെ വന്നു.
ഇരട്ടപ്പാത നവീകരണത്തിന്റെ ഭാഗമായി ഒന്നാം പ്ലാറ്റ്ഫോമിലേക്ക് പുതിയ പ്രവേശന പാത നിർമിച്ച് ഈ മേൽപാലത്തിൽ നിന്നുള്ള പ്രവേശനം അടച്ചിരുന്നു. തുടർന്ന് 2 മുതൽ 5 പ്ലാറ്റ്ഫോം വരെ ബന്ധിപ്പിച്ച് പ്രധാന കവാടത്തിൽ നിന്നു തന്നെ പുതിയ മേൽപാലവും പണിതു. ഇതോടെയാണു പഴയ പാലം പൊളിക്കാൻ അനുമതി ലഭിച്ചത്. ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടത്തിയ നവീകരണത്തിൽ ഈ പാലം പൊളിക്കാൻ കരാർ ഉണ്ടായിരുന്നു.
പൊളിക്കുന്നത് ഘട്ടംഘട്ടമായി
16 മുതൽ സെപ്റ്റംബർ 13 വരെ ഘട്ടംഘട്ടമായാണു പാലം പൊളിക്കുന്നത്. ആദ്യ ഘട്ടത്തിൽ പാലത്തിലെ ടൈലുകൾ പൊളിച്ചു നീക്കും.
രാത്രി ട്രെയിൻ ഗതാഗതത്തെ കാര്യമായി ബാധിക്കാതെയാണു പൊളിക്കൽ നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ പാലം പൂർണമായും നീക്കുന്ന സമയത്ത് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടഞ്ഞ് ജോലികൾ നടത്തേണ്ടി വരും. ഇതിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
ഗതാഗത നിയന്ത്രണം
റെയിൽവേ സ്റ്റേഷനിലെ കാൽനട
മേൽപാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ നടക്കുന്ന 16നും 31നും ഇടയിൽ 2 ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 1.
16326 കോട്ടയം– നിലമ്പൂർ എക്സ്പ്രസ് 16, 17, 19, 23, 29 തീയതികളിൽ കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ ഈ ദിവസങ്ങളിൽ 5.27ന് ഏറ്റുമാനൂരിൽ നിന്നു സർവീസ് ആരംഭിക്കും.
2. 06164 മംഗളൂരു– തിരുവനന്തപുരം നോർത്ത് സ്പെഷൽ 26ന് 30 മിനിറ്റ് പിടിച്ചിടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]