
പാലാ ∙ ടൗൺ ബസ് സ്റ്റാൻഡിനു മുൻപിൽ പ്രധാന റോഡിലെ ബസ് സ്റ്റോപ്പിൽ കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മഴ നനഞ്ഞും വെയിലേറ്റും ഇവിടെ യാത്രക്കാർ കാത്തു നിൽക്കേണ്ട
സാഹചര്യമാണ്. നിരവധി സ്കൂളുകളിലെ കുട്ടികളും സിവിൽ സ്റ്റേഷൻ ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപങ്ങളിൽ എത്തുന്ന പൊതുജനങ്ങളും ജീവനക്കാരും ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്.
ഈരാറ്റുപേട്ട-തൊടുപുഴ ഭാഗത്തേക്കും കിഴക്കൻ മലയോര പഞ്ചായത്തുകളിലേക്കും പോകുന്നവരാണ് കൂടുതലായും ഇവിടെ കാത്തു നിൽക്കുന്നത്.
ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുമെന്ന് അധികൃതർ പല തവണ പ്രഖ്യാപിച്ചിട്ടും നടപടികളില്ല. വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് 3വർഷം മുൻപ് ഇവിടെ ബസ് സ്റ്റോപ്പ് അനുവദിച്ചത്.
ജനറൽ ആശുപത്രി ജംക്ഷൻ കഴിഞ്ഞാൽ ളാലം പാലം ജംക്ഷനിലായിരുന്നു മുൻപ് ബസ് നിർത്തിയിരുന്നത്. അര കിലോമീറ്ററിലേറെ നടന്നായിരുന്നു 2 ബസ് സ്റ്റോപ്പുകളിലുമെത്തി ആളുകൾ യാത്ര ചെയ്തിരുന്നത്. മീനച്ചിൽ താലൂക്ക് വികസന സമിതിയുടെ തീരുമാന പ്രകാരം നഗരസഭ ട്രാഫിക് കമ്മിറ്റി ഇതു സംബന്ധിച്ച ശുപാർശ നൽകിയതിനാൽ കോട്ടയം ആർടിഒ ബോർഡ് ഇതിനു അനുമതി നൽകിയതോടെയാണ് ബസ് സ്റ്റോപ്പ് നിലവിൽ വന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]