
ഇന്ന്
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത. ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം.
അഭിമുഖം 16ന്
മരങ്ങാട്ടുപിള്ളി ∙പഞ്ചായത്ത് എൽഎസ്ജിഡി ഓഫിസിൽ സെക്കൻഡ് ഗ്രേഡ് ഓവർസീയർ തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഐടിഐ സിവിൽ (പിഎസ്സി അംഗീകാരമുള്ളത്) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം 16ന് 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖത്തിനു ഹാജരാകണം.04822 251037.
സ്പോട്ട് അഡ്മിഷൻ
കിടങ്ങൂർ ∙ എൻജിനീയറിങ് കോളജിൽ കേന്ദ്രീകൃത അലോട്മെന്റിനുശേഷം വന്ന ഒഴിവുകളിലേക്ക് ഇന്നും നാളെയും സ്പോട്ട് അഡ്മിഷൻ നടത്തും. കീം 2025 പ്രവേശന പരീക്ഷ എഴുതാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11 നു കോളജിൽ നേരിട്ട് എത്തണം. ഫോൺ: 9188255056, 9446929210.
∙കിടങ്ങൂർ ∙ എൻജിനീയറിങ് കോളജിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നും നാളെയും സ്പോട്ട് അഡ്മിഷൻ നടത്തും. അംഗീകൃത സർവകലാശാലകളിൽ നിന്ന് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമുള്ളവർക്ക് അഡ്മിഷൻ ലഭിക്കും.
ഫോൺ: 9188255056, 9895069770. ∙കോട്ടയം ∙ നാട്ടകം ഗവ.
പോളിടെക്നിക് കോളജിൽ ഡിപ്ലോമയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിനു ഇന്നും നാളെയും സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷകർ സർട്ടിഫിക്കറ്റുകളും ഫീസ് എന്നിവയുമായി രക്ഷിതാവിനൊപ്പമെത്തണം.
സ്ട്രീം ഒന്നിൽ ഒന്നു മുതൽ അവസാന റാങ്ക് വരെയുള്ളവർക്ക് 9 മുതൽ 9.30 വരെയാണ് റജിസ്ട്രേഷൻ. സ്ട്രീം രണ്ടിൽ കമേഴ്സ്യൽ പ്രാക്ടിസ് ഡിപ്ലോമ പ്രവേശനത്തിന് ഒന്നു മുതൽ അവസാന റാങ്ക് വരെയുള്ളവർക്ക് 10 മുതൽ 10.30 വരെയാണ് റജിസ്ട്രേഷൻ.
ഫോൺ: 9446341691.
മെഗാ അദാലത്ത് നാളെ
കോട്ടയം ∙ ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പിഴയൊടുക്കി തുടർ നടപടികളിൽനിന്ന് ഒഴിവാകുന്നതിന് ജില്ലാ പൊലീസും മോട്ടർ വാഹന വകുപ്പും ചേർന്ന് നാളെ മെഗാ അദാലത്ത് നടത്തുന്നു. രാവിലെ 10 മുതൽ 5 വരെ കോടിമതയിലെ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ കൗണ്ടറുകളിൽ പിഴയൊടുക്കാം.
ഫോൺ: 0481 2564028, 9497961676 (പൊലീസ്), 04812935151, 9188963105 (മോട്ടർ വാഹന വകുപ്പ്).
ഗതാഗത നിയന്ത്രണം
കോട്ടയം ∙ റെയിൽവേ സ്റ്റേഷനിലെ കാൽനട മേൽപാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ നടക്കുന്ന 16നും 31നും ഇടയിൽ 2 ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
1. 16326 കോട്ടയം– നിലമ്പൂർ എക്സ്പ്രസ് 16, 17, 19, 23, 29 തീയതികളിൽ കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ റദ്ദാക്കി.
ട്രെയിൻ ഈ ദിവസങ്ങളിൽ 5.27ന് ഏറ്റുമാനൂരിൽ നിന്നു സർവീസ് ആരംഭിക്കും. 2.
06164 മംഗളൂരു– തിരുവനന്തപുരം നോർത്ത് സ്പെഷൽ 26ന് 30 മിനിറ്റ് പിടിച്ചിടും.
ഗതാഗതം നിരോധിച്ചു
പുതുപ്പള്ളി ∙ പുനരുദ്ധാരണത്തിന്റെ ഭാഗമായി പുതുപ്പള്ളി നിലയ്ക്കൽ പള്ളി-കുട്ടൻചിറപ്പടി റോഡിലൂടെയുള്ള ഗതാഗതം ഇന്നുമുതൽ 40 ദിവസത്തേക്ക് നിരോധിച്ചതായി പുതുപ്പള്ളി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
റോഡ് അടച്ചിടും
പുതുപ്പള്ളി ∙ ഗ്രാമപ്പഞ്ചായത്തിൽ കുട്ടൻചിറപ്പടി–നിലയ്ക്കൽ പള്ളിപ്പടി റോഡ് അറ്റകുറ്റപ്പണികൾക്കായി ഇന്നു മുതൽ ഒരു മാസത്തേക്ക് അടച്ചിടുമെന്ന് സെക്രട്ടറി അറിയിച്ചു.
വൈദ്യുതി മുടക്കം
കൂരോപ്പട ∙ മറ്റപ്പള്ളി, ക്ലൂണി സ്കൂൾ, മണ്ണനാൽ തോട്, മാറ്റ് കമ്പനി, കുളത്തുങ്കൽ കവല, കടയനാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ കളത്തിപ്പടി ടൗൺ, ചിദംബരംപടി, കൃപ, എൽപിഎസ്, എംഎൽഎ പടി, ചിക്കിങ്, വെട്ടിക്കൽ, മധുരഞ്ചേരിക്കടവ്, വട്ടവേലി, ഞാറയ്ക്കൽ, പൊൻപള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ എസ്ഇ കവല, ഞാലി, കോഴിമല, മനോരമ, കല്ലുകാട്, കല്ലുകാട് കുരിശടി, ആറാട്ടുചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ∙ ശിവാസ്, പേർച്ച്, ലീല, കുന്നംപള്ളി, കുറ്റിക്കാട്, മുപ്പായിക്കാട്, ഗെസ്റ്റ് ഹൗസ്, പുന്നയ്ക്കൽ ചുങ്കം, ജോയി കമ്പനി, മുഞ്ഞനാട്, തോപ്പിൽകുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ∙ ഓംകാരേശ്വരം, അശ്വതിപുരം, സബ് സ്റ്റേഷൻ, മുട്ടമ്പലം, ദേവലോകം, അടിവാരം, മടുക്കാനി, അരമന, ചൂട്ടുവേലി, എസ്എച്ച് മൗണ്ട്, പ്ലാന്റേഷൻ കോർപറേഷൻ, ലൈറ്റ് ഹൗസ്, വെട്ടിയിൽ, ജെജെ അപ്പാർട്മെന്റ്, ഡിസൈർ ഹോം, മിൽമ, മലങ്കര ക്വാർട്ടേഴ്സ്, പിഎസ്സി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
അയ്മനം ∙ പ്രാപ്പുഴ, ടോപ്സി, പുലിക്കുട്ടിശേരി, ചാവറ, കരിപ്പ, റാണി റൈസ്, ചെറുപുഷ്പം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ∙ വെട്ടിയാട്, ഉഴത്തിപ്പടി, കൊല്ലാപുരം, നാലുകോടി മിനി എസ്റ്റേറ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ഇടിഞ്ഞില്ലം റെയിൽവേ ഗേറ്റ്, എരുമ ഫാം, നാലുകോടി പഞ്ചായത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ പ്ലാമ്മൂട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും കൂമ്പാടി, കുഴിമറ്റം, കാവനാടി, ചെമ്പുചിറ, ശവക്കോട്ട ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ ഒന്ന് വരെയും ഇളങ്കാവ്, മാത്തൻകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ∙ അഗാപ്പെ, ചകിണിപ്പാലം, ചേർപ്പുങ്കൽ ഹൈവേ, ചേർപ്പുങ്കൽ മാർ സ്ലീവാ കോംപ്ലക്സ്, ചേർപ്പുങ്കൽ ടൗൺ, എണ്ണപ്പന, എബനേസർ, ഗായത്രി സ്കൂൾ, ജീസസ് ഫിഷറീസ്, ഇൻഡസ് മോട്ടോഴ്സ്, ഇൻഫന്റ് ജീസസ്, എം.കെ.മോട്ടോഴ്സ്, മാനുവൽ ഫീഡ്സ്, നന്മ, നെടുമ്പാലക്കൽ, നെല്ലിപ്പുഴ, പാളയം, സമരിറ്റൻ, സെന്റ് ജോസഫ് മിൽ, ഉദയ, വൈക്കോൽപ്പാടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട
∙ മെട്രോ റോഡ്, പാറത്തോട് നഴ്സറി, മദ്രസ റോഡ്, തലപ്പലം, തലപ്പലം സ്കൂൾ, ഓലായം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ∙ കണ്ണാടിയുറുമ്പ്, മുരിക്കുംപുഴ, വട്ടമല ക്രഷർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കാഞ്ഞിരപ്പള്ളി ∙ 110 കെ.വി. സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ 9 മുതൽ 5 വരെ സബ്സ്റ്റേഷനിൽ നിന്നുള്ള തമ്പലക്കാട്, കൂരാലി, കുറുവാമൂഴി, മണിമല, വിഴിക്കത്തോട് എന്നീ ഫീഡറുകളിൽ വൈദ്യുതി മുടങ്ങുമെന്നു സ്റ്റേഷൻ എൻജിനീയർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]