
കാഞ്ഞിരപ്പള്ളി ∙ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർഥിനി റോഡിലേക്കു തെറിച്ചു വീണ സംഭവത്തിൽ ബസ് ഡ്രൈവർ കപ്പാട് മൂഴിക്കാട് പുല്ലാട്ട് അർജുൻ പി.ചന്ദ്രനെ ( 35 ) പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ നിന്നു കപ്പാട് – പൈക വഴി പാലായിലേക്കു പോകുന്ന വാഴയിൽ ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
അലക്ഷ്യമായി ബസ് ഓടിച്ചതിനും അപകട ശേഷം ബസ് നിർത്താതെ പോയതിനും കേസെടുത്തു.
അറസ്റ്റിലായ ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഡ്രൈവറോടും കണ്ടക്ടറോടും ലൈസൻസ് സഹിതം നാളെ രാവിലെ 10ന് ജോയിന്റ് ആർടിഒയുടെ മുൻപിൽ ഹാജരാകാൻ നിർദേശം നൽകി. കാരണം കാണിക്കൽ നോട്ടിസ് നൽകി വിശദീകരണം തേടിയ ശേഷം ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്നു ബസ് ഡ്രൈവറും കണ്ടക്ടറും കുറ്റക്കാരാണെന്നും ജോയിന്റ് ആർടിഒ കെ.ശ്രീജിത്ത് അറിയിച്ചു.
കൈയ്ക്കു ചതവേറ്റ വിദ്യാർഥിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]