
കോട്ടയം ∙ തിരുവനന്തപുരത്തെ ടഗോർ കൺവൻഷൻ സെന്ററിൽ 2011ലെ യുഡിഎഫ് സർക്കാർ രവീന്ദ്രനാഥ ടഗോറിന്റെ പൂർണകായശിൽപം നിർമിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും കാരണം വ്യക്തമാക്കാതെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വടാവാതൂരിലെ ജവാഹർ നവോദയ വിദ്യാലയത്തിൽ നിർമിച്ച ടഗോറിന്റെ പൂർണകായശിൽപം അനാഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്തരിച്ച പ്രശസ്ത കവികളായ ഒഎൻവി കുറുപ്പും സുഗതകുമാരിയും താനും ശിൽപം നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച നീളുന്ന രബീന്ദ്ര ഉത്സവും സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ ചിത്രകലാധ്യാപകൻ രാജേഷ് കുമാറാണു ശിൽപി.
പ്രിൻസിപ്പൽ ജോളി വിൻസന്റ് അധ്യക്ഷത വഹിച്ചു. കെ.ഫ്രാൻസിസ് ജോർജ് എംപി, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമൻകുട്ടി, വാർഡ് മെംബർ സാറാമ്മ തോമസ്, വൈസ് പ്രിൻസിപ്പൽ എ.ടി.ശശി, സാബു ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]